ബെംഗളൂരു :ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരിടത്തു നിന്ന് എറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നതായി കർണാടകയിൽ സംശയിക്കുന്നത് മൈസൂരുവിലെ ഫാർമ ഫാക്ടറിയിൽ ജോലി ചെയ്ത 24 പേർക്ക് രോഗം ബാധിച്ചപ്പോൾ ആണ്.
ഇവിടെ ജോലി ചെയ്തിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ എവിടെ നിന്നാണ് അസുഖം വന്നത് എന്ന് കണ്ടെത്താൻ സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും കഴിയാതെയായി, യുവാവ് വിദേശയാത്രയും ചെയ്തിട്ടില്ല എന്നും കണ്ടെത്തി.
അതിനാൽ നഞ്ചൻഗുഡിലെ ജൂബിലി ലൈഫ് സയൻസ് ഫാർമ എന്ന ഈ കമ്പനിയിൽ നിന്നും ശേഖരിച്ച ചൈനീസ് അസംസ്കൃതവസ്തുക്കൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധനയ്ക്ക് അയച്ചു.
ആരോഗ്യമന്ത്രി ശ്രീരാമുലു ആണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ 35 കോവിഡ് രോഗികളിൽ 24 പേരും ഈ കമ്പനിയിൽ നിന്നുള്ളവരാണ്.
കമ്പനിയുടെ ഫാക്ടറി സന്ദർശിച്ച ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിശദാംശങ്ങളും ശേഖരിച്ചു വരുന്നുണ്ട്.
ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനി ഉടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.