ഹുബ്ബള്ളി ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് പേർ മരിച്ചു 

ബെംഗളൂരു: പൂനെ-ബെംഗളൂരു ഹൈവേ ബൈപാസ് റോഡിന് സമീപം ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ, സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് എന്നിവരാണ് മരിച്ചത്.

ഗോപാലകൃഷ്ണ തൻ്റെ കാർ ഈദ്ഗാ മൈതാനത്ത് പാർക്ക് ചെയ്‌ത് മറ്റൊരു കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തിയ ഇയാള്‍ ബൈപാസിന് സമീപം ഇറങ്ങി സുഹൃത്ത് സദാനന്ദിനെ വിളിച്ച്‌ ഈദ്ഗാ മൈതാനത്തേക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ ഒരു അജ്ഞാത വാഹനം ഇവരുടെ ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവസ്ഥലത്ത് വെച്ച്‌ തന്നെ രണ്ടു പേരും മരിച്ചു.

നോർത്ത് ട്രാഫിക് പോലീസ് സംഭവത്തില്‍ കേസെടുത്തു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടിച്ചിട്ട വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts