നടനെ ചോദ്യം ചെയ്തു; ആരോപണങ്ങൾ നിഷേധിച്ച് ജയസൂര്യ

എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു.

ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു.

തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യ പ്രതികരിച്ചു.

ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.

2008-ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ജയസൂര്യയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

സെക്രട്ടറിയേറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിങ് നടന്നത്. മൂന്നാം നിലയില്‍ വെച്ച്‌ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ഇത് വ്യാജമാണെന്നും ജയസൂര്യ പറഞ്ഞു.

നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല.

2008 ജനുവരി ഏഴിനും പത്തിനുമിടയില്‍ സംഭവം നടന്നെന്നാണ് പരാതി. എന്നാല്‍ ഏത് തീയതിയിലാണ് സെക്രട്ടറിയേറ്റ് ഷൂട്ടിങ്ങിന് വിട്ടുനല്‍കിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണ വകുപ്പിനും കഴിഞ്ഞില്ല.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ഇതിന്റെ രേഖകള്‍ ഇപ്പോള്‍ കൈവശമില്ലെന്നായിരുന്നു വകുപ്പ്, അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി.

ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് ജയസൂര്യയെ വിളിക്കാനും സാധ്യതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
[masterslider id="10"]

Related posts