അടുത്ത ഒരാഴ്ച കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ലക്ഷദ്വീപിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.

വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 12 മുതല്‍ 13 വരെ അതിശക്തമായ മഴയ്ക്കും ഒക്ടോബർ ഒൻപത് മുതല്‍ 13 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts