ഹെർണിയ ശസ്ത്രക്രിയക്കിടെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; 10 വയസുകാരൻ ദുരിതക്കിടക്കയിൽ 

കാസർക്കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവെന്ന് പരാതി.

ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് ഡോക്ടര്‍ അബദ്ധത്തില്‍ മുറിച്ചെന്നാണ് പരാതി.

കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശി വി. അശോകന്റെ മകനാണ് ഇതോടെ ദുരിതക്കിടക്കയിലായത്.

കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും ഈ ഡോക്ടര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ആംബുലൻസില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടർ വഹിച്ചു.

എന്നാല്‍ ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

തുടര്‍ചികിത്സ എങ്ങനെ നടത്തുമെന്ന് അറിയില്ലെന്നും ആശുപത്രിയില്‍ നിന്ന് പോന്നതിന് ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ വിളിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച്‌ ഡിഎംഒക്ക് പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts