മഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം

ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി.

വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

  ആസൂത്രണത്തിൽ പിഴച്ചോ? കുരുക്കഴിച്ച് ഡബിൾ ഡക്കർ പാലം; പക്ഷേ പാലമിറങ്ങിയാൽ വാഹനങ്ങളുടെ നീണ്ട നിര

സിൽക്ക് റോഡ് ജംക്ഷൻ, ​​ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി.

കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേരും ഷോക്കേറ്റാണ് മരിച്ചത്. എൻ.എസ് പാലയയിൽ അപ്പാർട്ട്മെന്റിൽ രണ്ട് പേർ ഷോ​ക്കേറ്റ് മരിച്ചു. മോട്ടോറിൽ നിന്ന് ഷോക്കേറ്റ് 63കാരനും 12 വയസുള്ള പേരമകനുമാണ് മരിച്ചത്. സോഫ്റ്റ്​വെയർ കമ്പനിയുടെ മതിലിടിഞ്ഞ് വീണ് ജീവനക്കാരിയും മരിച്ചു.

തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ഇടിമിന്നലും കനത്ത കാറ്റും അനുഭവപ്പെടുന്നു. തമിഴ്നാട്ടിൽ മതിലിടിഞ്ഞ് വീണ് 3 പേർ മരിച്ചു. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് കലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts

Click Here to Follow Us