തലശ്ശേരി സ്വദേശിയായ 14കാരൻ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ശ്രീരംഗപട്ടണത്തെ ബെൽമുറി വെള്ളച്ചാട്ടത്തിൽ മലയാളിബാലൻ മുങ്ങിമരിച്ചു.

മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം.

കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.

പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. മുങ്ങൽവിദഗ്ധരുടെ സഹായത്താൽ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വീട്ടുവളപ്പിൽ നടക്കും. അമ്മ: ശ്രീസജിത. സഹോദരി: ശ്രീപാർവതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്‌കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us