ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…
Read MoreDay: 20 May 2025
തിരുവനന്തപുരം – ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേയ്ക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു
ബെംഗളൂരു : കാത്തിരുന്ന് ഇനി മുഷിയേണ്ട. തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. വൈകുന്നേരം 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ…
Read Moreനിയമലംഘകരെ പറന്ന് കണ്ടെത്താൻ ഡ്രോണുകളെത്തുന്നു; ഇനി കുരുക്ക് മുറുകും
ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗത നിയന്ത്രണം ശരിയായ രീതിയിൽ ഉറപ്പ് വരുത്താൻ ഇനി ഡ്രോണുകളും. ട്രാഫിക് സിഗ്‌നലുകളിൽ ജപ്പാൻ അധിഷ്ഠിത എഐ ക്യാമറകൾ സ്ഥാപിച്ചതോടെ വാഹനങ്ങളുടെ തിരക്കിനനുസരിച്ചാണ് സിഗ്‌നൽ മാറുന്നത്. ഡ്രോണുകൾകൂടിയെത്തുമ്പോൾ ഗതാഗതനിയമലംഘകരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. വാഹനത്തിരക്ക് ഡ്രോൺ ക്യാമറകളിലൂടെ വ്യക്തമായും കൃത്യമായും മനസിലാക്കാൻ കഴിയും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഡ്രോണുകളുടെ ഉപയോഗം ഉണ്ടാവുക. ബെംഗളൂരു നോർത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഈസ്റ്റ്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, വൈറ്റ്ഫീൽഡ്,…
Read Moreജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബംഗളൂരു സിറ്റിയുടെ 2025 – 27 കാലയളവിലേക്കുള്ള പുതിയ സിറ്റി സമിതി അംഗങ്ങളെയും, ഭാരവാഹികളെയും തിരഞ്ഞെടുത്തു. സിറ്റി പ്രസിഡന്റായി ഷമീർ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി അമീൻ എ.പിയെയും വൈസ് പ്രസിഡന്റുമാരായി യൂനുസ് ത്വയ്യിബ്, ഷംലി. എൻ എന്നിവരെയും തിരഞ്ഞെടുത്തു. സമിതി അംഗങ്ങളായി ഷമീർ മുഹമ്മദ്, അബ്ദുൽ റഹീം, ഷാഹിർ സി.പി, യൂനുസ് ത്വയ്യിബ്, മുഹ്സിൻ ഖാൻ, അമീൻ എ.പി, ഷബീർ കൊടിയത്തൂർ, റമീസ് വല്ലപ്പുഴ, സാബു ഷെഫീഖ്, ഷഫീഖ് അജ്മൽ, ഷംസീർ വടകര, അനൂപ് അഹമദ്, റഹീം…
Read Moreനിർധന കുടുംബത്തിന് ഓട്ടോ കൈമാറി എച്ച്.ഡബ്ല്യു.എ
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്വയം സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധന കുടുംബത്തിന് ഓട്ടോറിക്ഷ കൈമാറി. സാമൂഹിക സേവന രംഗത്ത് ബംഗളൂരു കേന്ദ്രീകരിച്ച് എച്ച്.ഡബ്ല്യു.എ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല നാസിം യു.പി സിദ്ദീഖ് അഭിപ്രായപ്പെട്ടു. ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് പരാമർശം. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മേഖല സമിതി അംഗങ്ങളായ റഹീം നാഗർഭാവി, ഷാഹിർ ഡെലിഗോ,…
Read Moreറോഡുകളുടെ മോശം അവസ്ഥ മൂലം ആരോഗ്യപ്രശ്നം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് നൽകി ബെംഗളൂരു സ്വദേശി
ബെംഗളൂരു: റോഡുകളുടെ മോശം അവസ്ഥ കാരണം അനുഭവിച്ച “പരിക്ക്, ആഘാതം, കഷ്ടപ്പാട്” എന്നിവയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു നിവാസി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ക്ക് നോട്ടീസ് നൽകി . റിച്ച്മണ്ട് ടൗണിലെ താമസക്കാരനായ 43 കാരനായ ദിവ്യ കിരൺ മെയ് 14 ന് തന്റെ അഭിഭാഷകൻ ആണ് കെ വി ലവീൻ മുഖേന നോട്ടീസ് അയച്ചത്. “പൊതു അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കാനുള്ള അവകാശമുള്ള നികുതി അടയ്ക്കുന്ന പൗരനാണെങ്കിലും, അടിസ്ഥാന സിവിക് അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ ബിബിഎംപിയുടെ പ്രകടമായ…
Read Moreവിവാഹ സൈറ്റുകൾ വഴി മോഹിപ്പിക്കും; ഏഴു മാസത്തിനിടെ കല്ല്യാണം കഴിച്ച് വഞ്ചിച്ചത് 25 യുവാക്കളെ, യുവതി പിടിയിൽ
ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ് വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി. വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി…
Read Moreഇന്ത്യക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടം; മാമ്പഴ കയറ്റുമതി നിരോധിച്ച് യുഎസ്, കാരണം ഇതാണ്
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള 15 ഷിപ്പ്മെന്റ് മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്. തുടർന്ന് ഇന്ത്യയിലെ മാമ്പഴ കർഷകർക്കും കയറ്റുമതിക്കാർക്കും അഞ്ച് ലക്ഷം ഡോളർ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മാമ്പഴ കയറ്റുമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് മാമ്പഴം നിരസിച്ചതെന്നാണ് ലഭ്യമാകുന്ന സൂചന. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് കയറ്റുമതി ഏജൻസിക്ക് യുഎസ് നൽകിയിരിക്കുന്ന നിർദേശം.
Read More22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ്റെ നോട്ടീസ്
ബംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപക നിയമനങ്ങളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടി ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) ഉൾപ്പടെ കർണാടകയിലെ 22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ്റെ (എൻ.എം.സി) കാരണം കാണിക്കൽ നോട്ടീസ്. കൊപ്പാൽ, ചിക്കബല്ലാപുർ, ചിത്രദുർഗ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിൽ പുതുതായി സ്ഥാപിച്ച സർക്കാർ മെഡിക്കൽ കോളജുകളിൽ യോഗ്യതയുള്ള ഫാക്കൽറ്റി അംഗങ്ങളുടെ കുറവുണ്ടെന്നും എൻ.എം.സി ചൂണ്ടിക്കാട്ടി. ഔട്ട്പേഷ്യന്റ് എണ്ണത്തിലെ കുറവ്, ആവശ്യമായ അധ്യാപക- അനധ്യാപക ജീവനക്കാരുടെ അഭാവം, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവ…
Read Moreനെലമംഗലയിൽ കനത്ത മഴ: ദേശീയപാത വെള്ളത്തിനടിയിലായി, ഗതാഗതം സ്തംഭിച്ചു.
ബെംഗളൂരു: റൂറൽ ജില്ലയിലെ നെലമംഗല നഗരത്തിന് ചുറ്റുമുള്ള പ്രദേശത്ത് കനത്ത മഴ പെയ്തു. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. മെയ് 14 രാത്രി അരമണിക്കൂറോളം തുടർച്ചയായി മഴ പെയ്യുന്നതിനാൽ റോഡിൽ ഒരു അടിയിലാണ് വെള്ളം കെട്ടിനിന്നിരുന്നത്. ഇത് നെലമംഗല-ബെംഗളൂരു ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടാക്കി. അരിഷിനകുണ്ടെ ബൈപാസിൽ മഴവെള്ളം കയറിയത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മഴവെള്ളം കയറി കാറുകളും ബൈക്കുകളും ഓട്ടോകളും തകരാറിലായി, ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
Read More