ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് ‘ശിവാനി’ ചത്തു;

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ (BBP) പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന ‘ശിവാനി’ എന്ന മൂന്ന് വയസ്സുകാരി ജിറാഫ് അസുഖത്തെത്തുടർന്ന് ചത്തു. കുടലിലെ തടസ്സവും രക്തചംക്രമണത്തിലെ തകരാറുമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.

മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര മൃഗശാലയിൽ ഭരത്-ബാബ്ലി ദമ്പതികളുടെ മകളായി 2022-ലാണ് ശിവാനി ജനിച്ചത്. ബന്നാർഘട്ടയിലെ മറ്റൊരു ജിറാഫായ ‘ഗൗരി’ക്ക് കൂട്ടായി 2024-ലാണ് ശിവാനിയെ ഇവിടേക്ക് കൊണ്ടുവന്നത്.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

മെയ് 3 മുതൽ ശിവാനി ഭക്ഷണം കഴിക്കാൻ വിമുഖത കാണിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മൃഗഡോക്ടർമാരുടെ പ്രത്യേക സംഘം തീവ്രപരിചരണവും ചികിത്സയും നൽകി വരികയായിരുന്നു. എന്നാൽ ആരോഗ്യനില വഷളാവുകയും വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

‘സീക്കൽ ടോർഷൻ’ (Cecal Torsion) അഥവാ കുടലിലുണ്ടാകുന്ന ഗുരുതരമായ വലിഞ്ഞുമുറുക്കമാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് രക്തയോട്ടം തടസ്സപ്പെടുത്താൻ ഇടയാക്കി. കൂടുതൽ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഹെബ്ബാലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

മൈസൂരിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച മൾട്ടി-ആക്സിൽ ലോറിയിലാണ് അതീവ സുരക്ഷയോടെ ശിവാനിയെ ബന്നാർഘട്ടയിൽ എത്തിച്ചിരുന്നത്. പാർക്കിലെ സന്ദർശകരുടെ പ്രിയപ്പെട്ട മൃഗങ്ങളിലൊന്നായ ശിവാനിയുടെ അപ്രതീക്ഷിത മരണം ബന്നാർഘട്ട അധികൃതർക്കും മൃഗസ്നേഹികൾക്കും വലിയ നൊമ്പരമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!
[masterslider id="10"]

Related posts

Click Here to Follow Us