22 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ്റെ നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപക നിയമനങ്ങളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടി ബാം​ഗ്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) ഉൾപ്പടെ ക​ർ​ണാ​ട​ക​യി​ലെ 22 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ്റെ (എ​ൻ.​എം.​സി) കാ​ര​ണം കാണിക്കൽ നോട്ടീസ്. ​

കൊ​പ്പാ​ൽ, ചി​ക്ക​ബ​ല്ലാ​പു​ർ, ചി​ത്ര​ദു​ർ​ഗ, ചി​ക്ക​മ​ഗ​ളൂ​രു തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നും എ​ൻ.​എം.​സി ചൂ​ണ്ടി​ക്കാ​ട്ടി. ഔ​ട്ട്പേ​ഷ്യ​ന്റ് എ​ണ്ണ​ത്തി​ലെ കു​റ​വ്, ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം, അ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ​വ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

അതെസമയം അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അധ്യാപകരുടെ കു​റ​വു​ണ്ടെ​ന്ന് സ​മ്മ​തി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ, നേ​ര​ത്തേ 2020ലെ ​എ​ൻ‌.​എം‌.​സി നി​യ​മ​ത്തി​ലെ മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ് എ​ല്ലാ കോ​ള​ജു​ക​ളി​ലും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്നും 2023ലെ ​മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് എ​ൻ‌.​എം‌.​സി നി​ർ​ദേ​ശി​ച്ച​താ​ണ് പ്രശ്നമായതെന്നും അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts