പാക്കിസ്ഥാൻ ചിന്താഗതി ഉള്ളവരാണ് കോൺഗ്രസിനും ജെഡിഎസിനും വോട്ട് ചെയ്യുന്നത് ; സി.ടി രവി

ബെംഗളൂരു: പാക്കിസ്ഥാന്‍ ചിന്താഗതിയുള്ള വോട്ടര്‍മാരാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും വോട്ട് ചെയ്യുന്നതെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് സി.ടി രവി.

ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ടെന്നും എന്നാല്‍ പാക്കിസ്ഥാന്‍ ചിന്താഗതിയുള്ളവരുടെ വോട്ട് പാര്‍ട്ടിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ആര്‍. അശോകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു സി.ടി രവി.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ബി.ജെ.പിക്ക് വോട്ട് ചെയ്യുന്ന നിരവധി ദേശസ്‌നേഹികള്‍ മുസ്‌ലിംകള്‍ക്ക് ഇടയിലുണ്ട്. എന്നാല്‍ അവരില്‍ പാകിസ്ഥനെ പിന്തുണക്കുകയും ഭിന്നിപ്പിക്കുന്ന ആശയങ്ങളുള്ളവരുമായ ചിലര്‍ കോണ്‍ഗ്രസിനും ജനതാദളിനും വോട്ട് ചെയ്യും. പാക്കിസ്ഥാൻ ചിന്താഗതിയുള്ളവരുടെ വോട്ട് ഞങ്ങള്‍ക്ക് ആവശ്യമില്ല-സി.ടി രവി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts