ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ്…
Read MoreTag: jaipur
രാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണതായി സംശയം; രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ജയ്പൂര്‍: രാജസ്ഥാനിൽ വ്യോമ സേന വിമാനം തകർന്ന് വീണ് അപകടം. ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകർന്ന് വീണത്. ചുരു ജില്ലയിലെ ഭനോഡ മേഖലയിലെ കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. രണ്ട് പേർ സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. സൂറത്ത്‌നഗര്‍ വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതാണ് വിമാനം. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതെസമയം മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിമാനം തകര്‍ന്നുവീണ് സ്ഥലത്ത് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി നാഷണൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreവിവാഹ സൈറ്റുകൾ വഴി മോഹിപ്പിക്കും; ഏഴു മാസത്തിനിടെ കല്ല്യാണം കഴിച്ച് വഞ്ചിച്ചത് 25 യുവാക്കളെ, യുവതി പിടിയിൽ
ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ് വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി. വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി…
Read More