വിവാഹ സൈറ്റുകൾ വഴി മോഹിപ്പിക്കും; ഏഴു മാസത്തിനിടെ കല്ല്യാണം കഴിച്ച് വഞ്ചിച്ചത് 25 യുവാക്കളെ, യുവതി പിടിയിൽ

ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ്‌ വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി.

വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു.
മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി കടന്നുകളയുന്നതാണ് പതിവ്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഒടുവിൽ രാജസ്ഥാൻ സ്വദേശിവിഷ്മു ശർമ നൽകിയ പരാതിയിലാണ് യുവതി പിടിയിലാകുന്നത്.
മുന്നേ, ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ആശുപത്രി ജീവനക്കാരിയായിരുന്നു അനുരാധ. ഭർത്താവുമായി പിരിഞ്ഞശേഷം ഭോപ്പാലിലേയ്ക്ക് താമസം മറി.

ഇവിടെ വെച്ചാണ് വിവാഹ തട്ടിപ്പു സംഘവുമായി പരിചയത്തിലാകുന്നത്. ഭോപ്പാലിലിൽ വെച്ചും സമാന രീതിയിൽ അനുരാധ മറ്റൊരാളെ വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. പ്രതിയെ പിടി കൂടുന്നതിനായി വിവാഹ താൽപര്യം പ്രകടിപ്പിച്ച് ഒരു പൊലീസുകാരൻ അനുരാധയുടെ ഏജന്‍റുമാരെ ബന്ധപ്പെടുകയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts