ഭാര്യയുടെ ആഡംബര ജീവിതത്തിൽ പൊറുതിമുട്ടി യുവാവ്; ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി പൊലീസ് പിടിയിൽ

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം.

ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല.

ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ് ഒരുപാട് പ്രയാസപ്പെട്ടു. എന്നാൽ ഭാര്യയെ പിണക്കാനും ഇയാൾ തയ്യാറായിരുന്നില്ല.

ഒടുവിൽ ജോലിവിട്ട് മോഷണത്തിന് ഇറങ്ങി. മോഷണം നടത്തി ജീവിക്കുന്നതിനിടെ ഒരു ദിവസം പട്ടാപ്പകൽ ജയ്പൂരിലെ ട്രാൻസ്‌പോർട്ട് നഗർ മേഖലയിൽ വെച്ച് വയോധികയുടെ മാലപൊട്ടിച്ച കേസിൽ പൊലീസ് തരുണിനെ അറസ്റ്റ്‌ ചെയ്‌തു.

ചോദ്യം ചെയ്യലിനിടെയാണ് പ്രതി ഈ കാര്യം പൊലീസിനോട് പറഞ്ഞത്. അതെസമയം, പ്രതി പറഞ്ഞ കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നും ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ഭാര്യക്ക് അറിയാമായിരുന്നോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts