ശക്തി പദ്ധതി വിജയം : നഗരത്തിലും ഗ്രാമത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 23 ശതമാനം വർധന

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് സർക്കാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്.

23 ശ​ത​മാ​നം വ​ർ​ധ​നയാണ് ബെംഗളൂരുവിൽ ജോ​ലി​ക്ക് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹു​ബ്ബ​ള്ളി- ധാ​ര്‍വാ​ഡ് മേ​ഖ​ല​യി​ലിത് 21 ശ​ത​മാ​ന​വു​മാ​ണ് വ​ര്‍ധ​ന.

സു​സ്ഥി​ര മൊ​ബി​ലി​റ്റി നെ​റ്റ് വ​ര്‍ക്ക് ക​മീ​ഷ​ൻ ചെ​യ്ത റി​പ്പോ​ര്‍ട്ട് നി​ക്കോ​ര്‍ അ​സോ​സി​യേ​റ്റ്സാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ര്‍ണാ​ട​ക, ഡ​ല്‍ഹി, കേ​ര​ള, മ​ഹാ​രാ​ഷ്ട്ര, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 ന​ഗ​ര​ങ്ങ​ളി​ല്‍ 2500ഓ​ളം പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തെ അ​ടി​സ്ഥാ​ന​മാക്കിയാണ് റിപ്പോർട്ട്.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

സം​സ്ഥാ​ന​ത്തൊന്നാകെ സ്ത്രീ​ക​ള്‍ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ സംവിധാനം ഒരുക്കുന്ന പ​ദ്ധ​തി​യാ​ണ് ‘ശ​ക്തി’.

2023 ജൂ​ൺ 11ന് ​ആ​രം​ഭി​ച്ച ശ​ക്തി പ​ദ്ധ​തി​യി​ലൂ​ടെ 2025 ജൂ​ലൈ 24 വ​രെ ക​ർ​ണാ​ട​ക​യി​ലു​ട​നീ​ളം 508 കോ​ടി​യി​ല​ധി​കം സ്ത്രീ​ക​ൾ സൗ​ജ​ന്യ​യാ​ത്ര സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

12,881 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളാണ് പദ്ധതിയിലൂടെ നൽകിയത്. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര എന്ന ആശയം യാഥാർഥ്യമായതോടെ നിരവധി പേരാണ് ചെറുതും വലുതുമായ തൊഴിൽ നേടി സ്വയംപര്യാപ്തത നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts