വിട പറഞ്ഞ അനുഗ്രഹീത കലാകാരന് സംഗീതാഞ്ജലി ഒരുക്കി മ്യൂസിക് കഫേ.

ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ബെംഗളൂരു മ്യൂസിക് കഫെയുടെ സഹകരണത്തോടെ അകാലത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് സംഗീതംകൊണ്ട് ആദരാഞ്ജലി. ചാരിറ്റബിൾ സൊസൈറ്റി ഹാളിൽനടന്ന അനുശോചനയോഗത്തിനുശേഷം മ്യൂസിക് കഫെയിലെ അംഗങ്ങൾ സംഗീതംകൊണ്ട് ആദരാഞ്ജലിയർപ്പിച്ചു.

കണ്ണീർപ്പൂക്കൾ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശോഭ്, ഷിമോൻ, ക്രിസ് എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി പ്രസിഡന്റ് പി.ഡി. പോൾ, മഹിളാസമിതി ചെയർേപഴ്‌സൺ മിനി നമ്പ്യാർ, മ്യൂസിക് കഫെ ഡയറക്ടർ എ.ആർ. ജോസ്, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts