ഉദ്യാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറെ ഞെട്ടിപ്പിക്കുന്നു ..! സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പോലീസിനോട് ഉപമുഖ്യമന്ത്രിയുടെ ഉഗ്ര ശാസന ….!

ബെംഗലൂരു : ഈ അടുത്ത കാലത്ത് നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായും പോലീസ് ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഉപ മുഖ്യ മന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു …. കഴിഞ്ഞ ദിവസം പോലീസ് അധികാരികളെ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ആണ് മന്ത്രി സ്ത്രീ സുരക്ഷയെ സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയത് ..
 
 
കഴിഞ്ഞ മാസം എയര്‍പോര്‍ട്ട് റോഡില്‍ ക്യാബ് ഡ്രൈവറിനാല്‍ ആക്രമിക്കപ്പെട്ട കേസും മന്ത്രി ചൂണ്ടിക്കാട്ടി …അടുത്ത കാലത്ത് നടന്ന അനിഷ്ട സംഭവങ്ങളെ അധികരിച്ച് രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കുവാനും നിര്‍ദ്ദേശിച്ചു …നാളുകള്‍ക്ക് മുന്പ് വരെ രാജ്യത്തെതില്‍ വെച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ നഗങ്ങളിലോന്നായിരുന്നു നമ്മുടെത് എന്നും .. പക്ഷെ ഈ കാലയളവില്‍ അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി …! ….സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരത്തോളം സി സി ടി വി ക്യാമറകള്‍ , നൈറ്റ് പ്രട്രോളിംഗിന് 1000 പുതിയ ഇരു ചക്ര വാഹനങ്ങള്‍ എന്നിവ ഉടന്‍ ഇറക്കുമതി ചെയ്യുമെന്ന് ഉപ മുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിൽ എസ് ഒ എസ് എങ്ങനെ ഉപയോഗിക്കാം ? പലർക്കും ഇപ്പോഴും വ്യക്തതയില്ല; അറിയാൻ വായിക്കാം;
  ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീപാവലി ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കപ്രകടനത്തിനിടെ ബെംഗളൂരുവിൽ 90 പേരുടെ കണ്ണിന് പരിക്കേറ്റു

Related posts

Click Here to Follow Us