അവസാന മത്സരത്തില്‍ അമ്പയറില്‍ നിന്നും പന്ത് ചോദിച്ചു വാങ്ങി ധോണി …! വിരമിക്കാന്‍ തന്നെയെന്നുറച്ചു ക്രിക്കറ്റ് ലോകം …! സത്യവസ്ഥ എന്ത് ..?

ലണ്ടന്‍ : 2014 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന ടെസ്റ്റ്‌ മത്സരത്തില്‍ ധോണി അമ്പയറില്‍ നിന്നു സ്സ്ടംമ്പുകള്‍ ചോദിച്ചു വാങ്ങിയിരുന്നു ..തുടര്‍ന്ന്‍ ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നുമുള്ള പെട്ടെന്നുള്ള വിടവാങ്ങല്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു ..ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിന മത്സരത്തിലെ പരാജയത്തിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ വന്‍ തോതില്‍ പ്രചരിക്കുകയാണ് ..അതിനുള്ള പ്രധാന കാരണം മത്സര ശേഷം കളിയില്‍ ഉപയോഗിച്ച പന്ത് ധോണി അമ്പയറില്‍ നിന്നും ചോദിച്ചു വാങ്ങുന്ന ദൃശ്യങ്ങള്‍ തന്നെയാണ് ….
 
ഇംഗ്ലീഷ് പര്യടനത്തില്‍ പതിനായിരം ക്ലബ്ബില്‍ ഇടം പിടിച്ചെങ്കിലും , ബാറ്റിംഗില്‍ അദ്ദേഹത്തിന് തിളങ്ങാന്‍ കഴിയാതെ വന്നതും , ഗാംഗുലി ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ വിരമിക്കലിനെ കുറിച്ച് അഭിപ്രായം ഉന്നയിച്ചതും സംശയത്തിനു മറ്റൊരു കാരണമായി ..എന്നാല്‍ യഥാര്‍ത്ഥ വിശദീകരണവുമായി പരിശീലകന്‍ രവി ശാസ്ത്രി എത്തിയതോടെ എല്ലാം വ്യക്തമായി …ധോണി എവിടെയും പോകുന്നില്ല എന്നും ..അഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങുന്നതിനെ കുറിച്ച് യാതൊരു തീരുമാനവും ഇപ്പോഴില്ല എന്നും അദ്ദേഹം വ്യക്തമാക്കി ..പന്ത് വാങ്ങിയത് ബൌളിംഗ് പരിശീലകന്‍ ഭരത് അരുണിനെ കാണിക്കുവാന്‍ ആണെന്നും, മത്സരത്തിനു ശേഷം പന്തില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനം മനസ്സിലാക്കുവാന്‍ വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts