യുബി സിറ്റി മാളിലെ ഐഫോൺ ഷോറൂമിൽ നിന്ന് 1.2 ലക്ഷം രൂപ വീതം വരുന്ന 3 ഐഫോണുകൾ അതിവിദഗ്ദമായി അടിച്ചുമാറ്റി.

ബെംഗളൂരു : നഗരത്തിലെ കള്ളൻമാർ പലവിധമാണ് ബസിൽ വച്ച് മൊബൈൽ അടിച്ചു മാറ്റുന്നതിൽ തുടങ്ങി നിരവധി സങ്കേതിക വിദ്യയുടെ സഹായത്താൽ ഹൈടെക്കായി കവർച്ച നടത്തുന്ന മോഷ്ടാക്കളുടെയും വിഹാര കേന്ദ്രമാണീ നഗരം.കഴിഞ്ഞ ദിവസം യുബി സിറ്റി യിലെ മാളിൽ നടന്നതും ഏകദേശം ഇതു പോലുള്ള ഒരു മോഷണമാണ്.

സംഭവം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ,മൊബൈൽ ഫോൺ വാങ്ങാനെന്ന പേരിൽ എത്തിയ മൂന്നംഗ സംഘം ഏറ്റവും പുതിയ ഐഫോൺ മോഡലിനേക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയാണ് എന്ന വ്യാജേന അവിടെ തന്നെ കൂടി.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

പിന്നീട് ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും 1.2 ലക്ഷം വീതം വിലയുള്ള മൂന്ന് പുതുപുത്തൻ ഐഫോണുകളുമായി മുങ്ങുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് കള്ളൻമാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കബ്ബൺ പാർക്ക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts