ബെലഗാവി കോൺഗ്രസ് സമ്മേളനശതാബ്ദി: റാലിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; എല്ലാ മണ്ഡലങ്ങളിൽനിന്നും നൂറ് പ്രവർത്തകരെ എത്തിക്കാൻ നിർദേശം

ബെംഗളൂരു : മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ബെലഗാവി കോൺ്ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബൃഹദ് റാലിക്ക് കെ.പി.സി.സി. യുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി.

ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന എന്ന പേരിൽ ജനുവരി 21-ന് ബെലഗാവിയിലാണ് റാലി സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും എം.എൽ.സി. മാരുടെയും കെ.പി.സി.സി. ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചു ചേർത്തു.

  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

ബെംഗളൂരുവിലെ ഭാരത് ജോഡോ ഓഡിറ്റോറിയത്തിൽ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിൽനിന്നും 100 പാർട്ടി പ്രവർത്തകരെ വീതം റാലിക്ക് അണിനിരത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. 15, 16 തീയതികളിൽ കെ.പി.സി.സി. ഭാരവാഹികൾ ഒാരോ മണ്ഡലങ്ങളും സന്ദർശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts