പി.ജി.കളിൽ താമസിക്കുന്നവരണോ നിങ്ങൾ? വാടക നിരക്കിൽ ഉടൻ വർധന

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് അഞ്ച് ശതമാനം വരെ കൂട്ടാൻ സാധ്യത.

കെട്ടിട വാടക, ജലനിരക്ക്, ഭക്ഷണച്ചെലവ് തുടങ്ങിയ വിവിധ ചെലവുകൾ മൂലമാണ് വില വർധനവ് എന്നാണ് പിജി ഓണേഴ്‌സ് അസോസിയേഷൻ പറയുന്നത്.

ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ വാടക 5 ശതമാനം കൂട്ടുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലെന്ന് പിജി ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

മലയാളികൾ ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേരാണ് നഗരത്തിലെ പിജികളെ ആശ്രയിക്കുന്നത്.

അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന്  അസോസിയേഷന്റെ വ്യക്തമാക്കി.

ഇതിനായി ഉടമകൾ അടുത്ത ദിവസം യോഗം ചേരുമെന്നും പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us