ഈ വാഹനങ്ങള്‍ പുറത്തിറക്കിയാല്‍!

ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് കര്‍ശന തടയാന്‍ നടപടികളുമായി ഗതാഗതവകുപ്പ്. പഴക്കമേറിയ വാഹനങ്ങള്‍ രാജ്യത്തെ നിരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് ബോധവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

ഇത്തരം വാഹനങ്ങളുള്ളവരുടെ വീടുകളില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. ആദ്യം പദ്ധതി തുടങ്ങുന്നത് ഡല്‍ഹിയിലാണ്. ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ഡല്‍ഹിയില്‍ ഇതിനകം 15 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ നഗരസഭകളിലെ പഴയ വാഹനങ്ങള്‍ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പടെ പിടികൂടും.

പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്തുക. നഗരസഭകളുടെ നിരത്തുകളില്‍ പഴയ വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയെല്ലാം പിടിച്ചെടുക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts