സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഉടൻ; ബസവരാജ്‌ ബൊമ്മൈ

ബെംഗുളുരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ നിന്നും തിരിച്ച് വന്ന ശേഷം സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുകളുമായി സംസാരിച്ച് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചു. പല സ്വകാര്യ വിദ്യാലയങ്ങളും ഓഗസ്റ്റ് 2 മുതൽ തുറക്കുമെന്നുള്ള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഈ ചോദ്യമുന്നയിച്ചത്..

മറ്റു സംസ്ഥാനങ്ങള്‍ ഈ കാര്യത്തിലെടുക്കുന്ന തീരുമാനവും ,നമ്മുടെ വാക്സിന്‍ നിലയും,സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുമായി സംസാരിച്ച് അവരുടെ അഭിപ്രായവും എല്ലാം കണക്കിലെടുത്ത് നല്ലൊരു തീരുമാനത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാൻ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതി ഓഗസ്റ്റ് 2 ന് വീണ്ടും തുറക്കാൻ നിർദ്ദേശിച്ചിരുന്നു.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

സ്കൂളുകൾ എത്രയും വേഗം വീണ്ടും തുറക്കാൻ ഞങ്ങൾ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്, ശുപാർശ ചെയ്ത തീയതി ഓഗസ്റ്റ് 2 ആയിരുന്നു.പക്ഷെ ഇപ്പോ പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണെന്നും..തീരുമാനം അവിടുന്നാണ് വരേണ്ടതെന്നും കര്‍ണാടക അസോസിയേഷന്‍ ഓഫ് പ്രൈമറി ആൻഡ് സെക്കന്ററി സ്കൂൾ സെക്രട്ടറി ഡി ശശികുമാർ കൂട്ടിച്ചേർത്തു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts