ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ നാളെ (ജൂൺ 3) അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ കനത്ത ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച സിദ്ധരാമയ്യ രാജിവച്ചതിനെത്തുടർന്നാണ് ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. രാജ്ഭവനിലെ (ലോക് ഭവൻ) ഗ്ലാസ് ഹൗസിൽ നാളെ വൈകുന്നേരം 4:05-നാണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) പരിസരങ്ങളിൽ ഗതാഗതം പൂർണ്ണമായും തിരിച്ചുവിട്ടിട്ടുണ്ട്.

രാജ്ഭവൻ റോഡിൽ ബസവേശ്വര സർക്കിൾ മുതൽ ബി.ആർ.വി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ വാഹന സർവീസ് പൂർണ്ണമായി നിരോധിച്ചു.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

എന്നാൽ സി.ടി.ഒ ജംഗ്ഷനിൽ നിന്നും ബി.ആർ.വി ജംഗ്ഷനിലേക്കുള്ള വൺവേ ഗതാഗതം അനുവദിക്കും.

ഡോ. ബി.ആർ. അംബേദ്കർ റോഡ്, കെ.ആർ സർക്കിൾ മുതൽ ബാലേകുന്ദ്രി സർക്കിൾ വരെയുള്ള ഭാഗം പൂർണ്ണമായി അടച്ചിടും.

കബ്ബൺ റോഡ് വഴി സി.ടി.ഒ ജംഗ്ഷൻ, ലോക് ഭവൻ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ബി.ആർ.വി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശിവാജിനഗർ, ബാലേകുന്ദ്രി സർക്കിൾ വഴി പോകണം.

ഇടത്തോട്ട് തിരിയുന്ന വാഹനങ്ങൾക്ക് അനിൽ കുംബ്ലെ ജംഗ്ഷൻ വഴി എം.ജി റോഡിൽ പ്രവേശിക്കാം. ക്വീൻസ് റോഡ്, ശിവാജിനഗർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ബാലേകുന്ദ്രി ജംഗ്ഷനിൽ നിന്ന് കണ്ണിംഗ്ഹാം റോഡ് വഴി മുന്നോട്ട് പോകേണ്ടതാണ്.

കെ.ആർ സർക്കിളിൽ നിന്നും കോഫി ബോർഡ് ജംഗ്ഷൻ ഭാഗത്തേക്ക് പോകേണ്ടവർ നൃപതുംഗ റോഡ് ഉപയോഗിക്കണം.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

റേസ് കോഴ്സ് റോഡിലെ ട്രൈലൈറ്റ് ജംഗ്ഷനിൽ നിന്നും സുബ്ബണ്ണ ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ ശിവാനന്ദ ജംഗ്ഷൻ, എസ്.സി റോഡ് ജംഗ്ഷൻ വഴി തിരിഞ്ഞ് പോകണം.

ക്വീൻസ് ജംഗ്ഷനിൽ നിന്ന് ലോക് ഭവനിലേക്ക് പോകേണ്ട വാഹനങ്ങൾ അനിൽ കുംബ്ലെ ജംഗ്ഷൻ, ബി.ആർ.വി ജംഗ്ഷൻ വഴി തിരിച്ചുവിടും. ആശീർവാദം സർക്കിൾ, എം.ജി റോഡ് എന്നിവിടങ്ങളിൽ നിന്ന് ഹെബ്ബാൾ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബി.ആർ.വി ജംഗ്ഷൻ, ശിവാജിനഗർ ബസ് സ്റ്റാൻഡ്, ബാലേകുന്ദ്രി ജംഗ്ഷൻ, കണ്ണിംഗ്ഹാം റോഡ്, വസന്തനഗർ വഴി യാത്ര ചെയ്യാവുന്നതാണ്. കബ്ബൺ പാർക്ക് വഴി കെ.ആർ സർക്കിളിൽ നിന്നുള്ള വാഹനങ്ങൾ സിദ്ധലിംഗയ്യ ജംഗ്ഷൻ വഴി വിത്തൽ മല്യ റോഡിലേക്ക് പ്രവേശിക്കണം.

സത്യപ്രതിജ്ഞാ ചടങ്ങിനോട് അനുബന്ധിച്ച് കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും ബദൽ റൂട്ടുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സിറ്റി ട്രാഫിക് പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts