ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള 15 ഷിപ്പ്മെന്റ് മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്. തുടർന്ന് ഇന്ത്യയിലെ മാമ്പഴ കർഷകർക്കും കയറ്റുമതിക്കാർക്കും അഞ്ച് ലക്ഷം ഡോളർ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മാമ്പഴ കയറ്റുമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് മാമ്പഴം നിരസിച്ചതെന്നാണ് ലഭ്യമാകുന്ന സൂചന. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് കയറ്റുമതി ഏജൻസിക്ക് യുഎസ് നൽകിയിരിക്കുന്ന നിർദേശം.
Read More