വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം 955 രൂപ അടച്ചാണ് പൂജകൾ ബുക്ക് ചെയ്തത്.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുൺ പറയുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറിയേക്കും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ട്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ കേരളത്തിലെ പുതിയ നിയമസഭാ കക്ഷി നേതാവിനെ കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts