വികസനത്തിന്റെ ‘വാൾ’ വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം

ബെംഗളൂരു : മൈസൂരു നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടപ്പിലാക്കുന്ന അഞ്ച് വ്യത്യസ്ത വികസന പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ വനംവകുപ്പിന് അപേക്ഷ നൽകി. കർണാടക ട്രീ പ്രിസറേഷൻ ആക്ട് 1976 അനുസരിച്ച്, മരങ്ങൾ മുറിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മെയ് 7 വൈകുന്നേരം 5:30 വരെ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാവുന്നതാണ്.

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അധിക ജോലികൾക്കാണ് ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചുനീക്കുന്നത്. റിങ് റോഡ് ജംഗ്ഷനിൽ 63.67 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ, അണ്ടർപാസ് എന്നിവയ്ക്കായി മൂന്ന് ചന്ദനമരങ്ങൾ ഉൾപ്പെടെ 350 മരങ്ങൾ നീക്കം ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. സിദ്ദിഖ് നഗർ ഫൗണ്ടൻ സർക്കിൾ റോഡിലെ 19 മരങ്ങൾ, ബണ്ണിമണ്ഡപം റോഡ് പാർക്കിലെ 256 മരങ്ങൾ, ഹുൻസൂർ റോഡ് മീഡിയനിലെ 52 മരങ്ങൾ, നഞ്ചൻഗുഡ് റോഡ് മീഡിയനിലെ 20 മരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

മറ്റ് നാല് പദ്ധതികൾക്കുമായി 210 മരങ്ങൾ കൂടി മുറിച്ചുനീക്കാൻ നിർദ്ദേശമുണ്ട്. മൈസൂരു-നഞ്ചൻഗുഡ് പാതയിലെ (NH-766) പ്രവൃത്തികൾക്കായി 15 മരങ്ങളും, കേരള അതിർത്തി മുതൽ കൊള്ളെഗൽ വരെയുള്ള റോഡ് വികസനത്തിനായി 196 മരങ്ങളുമാണ് മുറിക്കുന്നത്. ഇതിൽ വരണ സർക്കിൾ, ദുഡ്ഡഗെരെ-പുട്ടെഗൗഡനഹുണ്ടി റോഡ്, എം.സി. ഹുണ്ടി റോഡ് എന്നിവിടങ്ങളിലെ മരങ്ങളും ഉൾപ്പെടുന്നു. ഏകദേശം 26.66 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്.

അപകട മേഖലകൾ (Black Spots) ഒഴിവാക്കി പൊതുജന സുരക്ഷ ഉറപ്പാക്കാനാണ് ഈ പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കുന്നതെന്ന് എൻ.എച്ച്.എ.ഐ അധികൃതർ വ്യക്തമാക്കി. പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. മരങ്ങൾ നീക്കം ചെയ്യാൻ വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ നിർമ്മാണം വേഗത്തിലാക്കും.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

അതേസമയം, പരാതി നൽകാനുള്ള സമയം ഏപ്രിൽ 27-ന് ആരംഭിച്ച് മെയ് 7-ന് അവസാനിക്കുന്നത് മതിയാകില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. പരാതി സമർപ്പിക്കാൻ കുറഞ്ഞത് 15 ദിവസമെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.എഫ് കെ. പരമേശ്വരന് നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച വരെ പരാതികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സമയം നീട്ടി നൽകുന്നത് പരിഗണിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

മരങ്ങൾ മുറിക്കുന്നതിനെതിരെ ആക്ഷേപമുള്ളവർക്ക് rfomysore123@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, അശോകപുരത്തെ അരണ്യ ഭവനിലുള്ള വനംവകുപ്പ് ഓഫീസിലെ ആക്ഷേപപ്പെട്ടിയുടെ (Objection box) മുഖേനയോ നേരിട്ടോ പരാതികൾ അറിയിക്കാം. മൈസൂരു റീജിയണൽ ഡിവിഷൻ ട്രീ ഓഫീസർക്കാണ് പരാതി നൽകേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us