നിയമലംഘകരെ പറന്ന് കണ്ടെത്താൻ ഡ്രോണുകളെത്തുന്നു; ഇനി കുരുക്ക് മുറുകും

ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗത നിയന്ത്രണം ശരിയായ രീതിയിൽ ഉറപ്പ് വരുത്താൻ ഇനി ഡ്രോണുകളും. ട്രാഫിക് സിഗ്‌നലുകളിൽ ജപ്പാൻ അധിഷ്ഠിത എഐ ക്യാമറകൾ സ്ഥാപിച്ചതോടെ വാഹനങ്ങളുടെ തിരക്കിനനുസരിച്ചാണ് സിഗ്‌നൽ മാറുന്നത്.

ഡ്രോണുകൾകൂടിയെത്തുമ്പോൾ ഗതാഗതനിയമലംഘകരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. വാഹനത്തിരക്ക് ഡ്രോൺ ക്യാമറകളിലൂടെ വ്യക്തമായും കൃത്യമായും മനസിലാക്കാൻ കഴിയും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഡ്രോണുകളുടെ ഉപയോഗം ഉണ്ടാവുക.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ബെംഗളൂരു നോർത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഈസ്റ്റ്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട്, വിജയനഗർ എന്നിവിടങ്ങളിലെ ട്രാഫിക് സബ് ഡിവിഷനുകൾക്കാണ് നിലവിൽ ഡ്രോൺ കൈമാറിയിരിക്കുന്നത്.

ഡ്രോണുകളുടെ ഉയരക്കാഴ്ചകളിലൂടെ 2 കിലോമീറ്റർ പരിധിയിലെ നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. നഗരങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, മോഷണം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം ഇത്‌ വഴി ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts