തിരുവനന്തപുരം – ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേയ്ക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു

ബെംഗളൂരു : കാത്തിരുന്ന് ഇനി മുഷിയേണ്ട. തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.

വൈകുന്നേരം 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

 

പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാമൂലമുള്ള ഉറപ്പാണ് ലഭിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങി എറണാകുളം, പാലക്കാട് വഴിയുള്ള വന്ദേ ഭാരത് സര്‍വീസാണ് മലയാളികള്‍ കുറേ കാലമായി ആഗ്രഹിക്കുന്നത്. മുന്നേ വന്ദേ ഭാരത് ട്രെയിന്‍ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടതെങ്കിൽ സ്ലീപ്പര്‍ ട്രെയിന്‍ ഇറങ്ങിയതോടെ കേരളം അതിനായി ആവശ്യം ഉന്നയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
[masterslider id="10"]

Related posts

Click Here to Follow Us