തിരുവനന്തപുരം : കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ. അതെസമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായി…
Read MoreTag: kerala weather
15 വർഷത്തിനിടെ ആദ്യമായി കാലവർഷം നേരത്തെ എത്തുന്നു: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15 വർഷത്തിനിടെ, അങ്ങനെയെങ്കിൽ ഏറെ നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമെന്ന പ്രത്യേകത കൂടെയുണ്ട്. 2009ൽ മേയ് 23ന് എത്തിയതാണ് 25 വർഷത്തിനിടെ നേരത്തേയുള്ള വരവ്. ഇതിന്‍റെ ഭാഗമായി 24ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകൾ യെല്ലോ അലർട്ടുമാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ…
Read Moreഓഗസ്റ്റ് 2 വരെ കേരളത്തിൽ ശക്തമായ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഗസ്‌റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്നിന് വയനാട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 2ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More