സംസ്ഥാനത്ത് ദുരിത പെയ്ത്തിൽ മരണം നാലായി 

ബെംഗളൂരു: സംസ്ഥാനത്ത് മഴ ശക്തം. മഴക്കെടുതിയില്‍ നാല് മരണം.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

റോഡുകള്‍ വെള്ളത്തിലായതോടെ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു.

റവന്യൂ മന്ത്രി നല്‍കിയ വിവരമനുസരിച്ച്‌ ജൂണ്‍ ഒന്നിനും ജൂലൈ 24 നും ഇടയില്‍ 27 പേര്‍ മരിച്ചു.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

ഇതില്‍ ഭൂരഭാഗമാളുകളും ഇടിമിന്നലേറ്റാണ് മരിച്ചത്.

കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ജാഗ്രതയിലാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂക്കില്‍ വ്യാപക നാശമുണ്ടായി.

ലിംഗോട്ടിലെ കിണ്ടി അണക്കെട്ടിന്‍റെ ഒരു ഭാഗം ഒലിച്ചുപോവുകയും ചെയ്തു.

പതിനഞ്ചിലധികം വീടുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts