പുതിയതായുണ്ടാക്കിയ മധുര പലഹാരത്തിന് എന്ത് പേരിടും? മൈസൂർ പാക്ക് ഉണ്ടായ കഥ!

ബെംഗളൂരു : ദക്ഷിണന്ത്യക്കാരുടെ ഒഴിച്ചു കൂടാനാകാത്ത ഒരു മധുരപലഹാരമാണ് മൈസൂർ പാക്ക് എന്നു പറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. കർണാടകയിലേയും ആന്ധ്രയിലേയും തമിഴ് നാട്ടിലേയും കേരളത്തിലെയും മധുര പലഹാര പീടികകളിലെ ചില്ലു കൂടിനുള്ളിൽ വിരചിക്കുന്ന മൈസൂർ പാക്കിനെ അങ്ങിനെ തള്ളിക്കളയാനാകില്ല. ധാരാളം പേർ ഒത്തുകൂടുന്ന കുടുംബത്തിലെ സന്തോഷ സന്ദർഭങ്ങളിലും മൈസൂർ പാക്ക് ഒരു പ്രധാന ആകർഷണമായ മധുര പലഹാരം തന്നെയാണ്. കാവേരി നദിയെപ്പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി “ഐഡൻറിറ്റി ക്രൈസിസ് ” നേരിടുന്ന ഒരാൾ ആണ് മൈസൂർ പാക്ക്. തമിഴ്നാട്ടുകാർ മൈസൂർ പാക്ക് അവരുടെതാണ്…

Read More

തൈരിനൊപ്പം ഉള്ളി ചേർക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക!!!

ഭക്ഷണത്തിനൊപ്പം തൈര് കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളമുള്ളവരാണ് ഏറെപ്പേരും. നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ പാലുത്പന്നമാണ് തൈര്. ബിരിയാണിക്കൊപ്പവും ചോറിനൊപ്പമുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് തൈര് സാലഡ്. ഉള്ളിയും പച്ചമുളകും കറിവേപ്പിലയും തക്കാളിയും കക്കിരിയുമെല്ലാം ചേർത്താണ് ഈ തൈര് സാലഡ് ഉണ്ടാക്കാറുള്ളത്. പലനാട്ടിലും പല പേരില്‍ അറിയപ്പെടുന്ന ഈ തൈര് വിഭവം കഴിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി…

Read More

മൈസൂർ പാക്കിന് ആഗോളതലത്തിൽ 14-ാം സ്ഥാനം: കന്നഡിഗർക്ക് അഭിമാനമെന്ന് ട്വീറ്റ് ചെയ്ത ഡികെ ശിവകുമാർ

ബെംഗളൂരു: ഗ്ലോബൽ തലത്തിൽ വരുന്ന 50 മധുരപലഹാരങ്ങളിൽ സ്വാദിഷ്ടമായ മൈസൂർ പാക്ക് 14-ാം സ്ഥാനം നേടി. പ്രശസ്തവും സ്വാദിഷ്ടവുമായ ഇന്ത്യൻ മധുരപലഹാരമായ മൈസൂർ പാക്ക്, ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് മധുരപലഹാരങ്ങളിൽ ഒന്നായി ടേസ്റ്റ് അറ്റ്‌ലസ് അംഗീകരിച്ചു. 14-ാം സ്ഥാനത്തുള്ള മൈസൂർ പാക്കിനൊപ്പം മറ്റ് രണ്ട് ഇന്ത്യൻ പലഹാരങ്ങളായ ഫലൂദയും കുൽഫി ഫലൂദയും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ഭക്ഷണത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനങ്ങളും വിവരങ്ങളും നൽകുന്ന പ്രശസ്തമായ ഭക്ഷണ അധിഷ്ഠിത മാസികയാണ് ടേസ്റ്റ് അറ്റ്ലസ്. മൈസൂർ കൊട്ടാരത്തിലെ അടുക്കളകളിൽ നിന്ന് ഉത്ഭവിച്ച മൈസൂർ പാക്ക്…

Read More

കലാ ബെംഗളൂരു സമ്മേളനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും ജൂലൈ 30 ന് 

ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ മലയാളി ഇടതുപക്ഷ വെൽഫയർ സംഘടനയായ കലാ ബെംഗളൂരുവിന്റെ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 30ന് രാവിൽ 9.30 മുതൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ നടക്കും. രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനത്തെ മുതിർന്ന സിപിഐഎം നേതാവ് വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലയുടെ പൊതു സമ്മേളനം കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന പ്രധിനിധി സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ…

Read More

സംസ്ഥാനത്ത് മഴ കനക്കും: പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യത; തീരപ്രദേശത്ത് വെള്ളിയാഴ്ച രാവിലെ വരെ റെഡ് അലർട്ട്

ബെംഗളൂരു: കർണാടക തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിക്കുകയും വെള്ളിയാഴ്ച രാവിലെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ടും ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ മൂന്ന് ജില്ലകളിൽ യഥാക്രമം കനത്ത മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ⚠️ Red Alert ⚠️ Coastal #Karnataka expected to experience Heavy to Very Heavy…

Read More

ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രിയ്ക്ക് എന്തിനാണ് ഇത്ര വിരോധം ;സിദ്ധരാമയ്യ

ബെംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന്  മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി ചേർന്ന പ്രതിപക്ഷ ഐക്യത്തിന് ഇന്ത്യയെന്ന് പേര് നൽകിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ എന്നിവയോടായിരുന്നു പ്രതിപക്ഷ ഐക്യമായ ഇന്ത്യയെ മോദി താരതമ്യം ചെയ്തത്. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി.. നിങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയും, ഇന്ത്യൻ മുജാഹിദീനുമായുമൊക്കെ താരതമ്യം ചെയ്യുന്നു. നൂറുകണക്കിന് ഇന്ത്യക്കാരുടെ നികുതിപ്പണം കൊള്ളയടിച്ച് രാജ്യം വിട്ട നീരവ്…

Read More

അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചു കൊണ്ടുപോയി 

യുപി : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽ നിന്നും താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തരപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണ് മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപം കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.

Read More

ഹൃദയാഘാതത്തെ തുടർന്ന്  ഐ.ഐ.എം വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) പഠിക്കുന്ന വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 27കാരനായ ആയുഷ് ഗുപ്തയാണ് മരിച്ചത്. മാനേജ്‌മെന്‍റ് കോഴ്‌സിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പിജിപി) രണ്ടാം വർഷ വിദ്യാര്‍ഥിയായിരുന്നു ആയുഷ്. ആയുഷ് ഗുപ്ത 2017ൽ ബിറ്റ്സ് പിലാനിയിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. ഫെയറിങ് ക്യാപിറ്റലില്‍ ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആയുഷ്. ഐഐഎംബി കമ്മ്യൂണിറ്റി ആയുഷിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

Read More

കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ ഉടൻ വിട്ടയക്കുമെന്ന് ആഭ്യന്തര വകുപ്പ്

ബെംഗളൂരു: 2020 ബെംഗളൂരു കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ്…

Read More

വെള്ളപൊക്കം;നോയിഡയിൽ മുങ്ങിയത് 300 ഓളം കാറുകൾ 

നോയിഡ: ശക്തമായ മഴയിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുന്നൂറോളം ഓൺലൈൻ ടാക്സി കാറുകൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ട്‌. അതിശക്തമായ മഴയിൽ നോയിഡയിലെ ഹിൻഡോൺ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടെയാണ് നിർത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.   നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ജില്ലാ അധികൃതർ വ്യക്തമാക്കി. നിരവധി പേർ ദൂരെയുള്ള ബന്ധുവീടുകളിലേക്കും പരിസരങ്ങളിലേക്കും മാറിത്താമസിച്ചതായി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us