കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ ഉടൻ വിട്ടയക്കുമെന്ന് ആഭ്യന്തര വകുപ്പ്

ബെംഗളൂരു: 2020 ബെംഗളൂരു കലാപകാലത്ത് അറസ്റ്റിലായി ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായി സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.

ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ വ്യാജ കേസില്‍ അറസ്റ്റിലായ നിരപരാധികളായ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസുകള്‍ ചട്ടപ്രകാരം പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു.

വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

മൈസൂരു നരസിംഹരാജ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ തന്‍വീര്‍ സേഠ് ആവശ്യപ്രകാരമാണ് നടപടി.

ഹുബ്ലിയിലും ഷിമോഗയിലും വിവിധ പ്രതിഷേധങ്ങളില്‍ അറസ്റ്റിലായ നിരപരാധികളായ വിദ്യാര്‍ഥികളെയും യുവാക്കളെയും ചട്ടപ്രകാരം വിട്ടയക്കാനും നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2020 ആഗസ്തിലാണ് മുന്‍ എം.എല്‍.എയായിരുന്ന അഖണ്ഡ ശ്രീനിവാസ മുര്‍ത്തിയുടെ മരുമകന്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നത്.

ഇതിനെതിരെ പോലീസ് വെടിവെപ്പ് നടത്തി. ഈ പ്രതിഷേധ പരമ്പരകളില്‍ 3 പേരുടെ ജീവന്‍ നഷ്ടമാവുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ ജയിലിലാക്കുകയും ചെയ്തിരുന്നു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

എന്നാല്‍ വര്‍ഗീയ ലഹളകളില്‍ ഉള്‍പ്പെട്ട ഒരു സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം ക്ലീന്‍ ചിറ്റ് നല്‍കുകയാണ് സിദ്ധരാമയ്യ സര്‍ക്കാരെന്ന് ബി.ജെ.പി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts