ട്രാൻസ്‌ജെൻഡറുമായി യുവാവിന്റെ പ്രണയവിവാഹം; യുവാവിനെ മർദിച്ച് വീടിന് പുറത്താക്കി വീട്ടുകാർ

ബിഹാർ: പട്‌നയിൽ ട്രാൻസ്‌ജെൻഡറായ യുവതിയെ വിവാഹം കഴിച്ചതിന് യുവാവിനെ മാതാപിതാക്കൾ പുറത്താക്കി.

വീട്ടുകാർ യുവാവിനെ മർദിക്കുകയും വീടിന് പുറത്താക്കുകയും ചെയ്തു. അതേസമയം, യുവാവിന് വധഭീഷണിയും ഉണ്ടായിരുന്നു.

ഇരയായ രവികുമാർ തന്റെ മാതാപിതാക്കൾക്കും ജ്യേഷ്ഠനുമെതിരെ ലോക്കൽ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകുകയും നീതിക്കായി അപേക്ഷിക്കുകയും ചെയ്തു.

രണ്ട് വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് ട്രാൻസ്‌ജെൻഡറുമായി പ്രണയത്തിലായത്.

ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത് ദർഭംഗിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ യുവതിയായ അധിക ചൗധരി സിങ്ങുമായാണ് രവികുമാർ പ്രണയത്തിലായത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

പിന്നീട് ഇരുവരും ഫോണിൽ സംസാരിക്കാൻ തുടങ്ങിയെന്നും രേഖാമൂലം നൽകിയ പരാതിയിൽ രവി പറയുന്നു.

തുടർന്ന് പട്‌നയിലെ ഒരു ഹോട്ടലിലാണ് ഇരുവരും കണ്ടുമുട്ടിയത്. ശേഷം അധിക ചൗധരിയെ പ്രണയിച്ച രവികുമാർ 2023 ജൂൺ 25 ന് ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിരാവുകയും ചെയ്തു.

പ്രണയവിവാഹം കഴിഞ്ഞ് ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് പോയ ഇവരെ അച്ഛൻ സത്യേന്ദ്ര സിങ്ങും അമ്മയും ജ്യേഷ്ഠൻ ധന്‌ജയ്‌സിങ്ങും ചേർന്ന് മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ട്രാൻസ്‌ജെൻഡറെ വിവാഹം ചെയ്തതിന് തങ്ങളെ വീട്ടിൽ നിന്ന് പുറത്താക്കിയ മാതാപിതാക്കൾ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി രവികുമാർ പറഞ്ഞു.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തന്നെയും ഭാര്യയെയും കൊല്ലുമെന്ന് സഹോദരനും പിതാവും ഭീഷണിപ്പെടുത്തുന്നതായും അവർ എന്റെ ഭാര്യയിൽ നിന്ന് 60 ലക്ഷം സ്ത്രീധനം ആവശ്യപ്പെടുകയും എന്നെയും എന്റെ ഭാര്യയെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts