ഐ.ടി.ജീവനക്കാരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് നമ്പർ തുറന്ന് യൂണിയൻ.

ബെം​ഗളുരു; കോവിഡിനെ തുടർന്ന് കൂട്ടപിരിച്ചുവിടലെന്ന് പരാതി, ലോക്ഡൗണിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ രം​ഗത്ത്.

ബെം​ഗളുരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനി 18,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടിയിലാണെന്ന് യൂണിയൻ ആരോപിച്ചു.

പിരിച്ചുവിടൽഭീഷണി നേരിടുന്ന ജീവനക്കാരെ സഹായിക്കുന്നതിന് യൂണിയൻ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു.

എന്നാൽ കമ്പനികൾ ജീവനക്കാരോട് രാജിവെക്കാൻ മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുവെന്നാണ് പരാതി.

  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

മാനേജ്മെന്റിന്റെ സമ്മർദ്ദത്തിനുവഴങ്ങി രാജിവെക്കരുതെന്ന് യൂണിയൻ ഭാരവാഹികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു.

കമ്പനിയിൽനിന്നു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ തൊഴിൽവകുപ്പിന് പരാതിനൽകുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

ലോക്ഡൗൺകാലത്ത് പുതിയ പ്രോജക്ട് കണ്ടെത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരോട് രാജി ആവശ്യപ്പെടുന്നതെന്നും ആരോപിക്കുന്നു.

എന്നാൽ നൂറിൽക്കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ലേ ഓഫ് പ്രഖ്യാപിക്കണമെങ്കിൽ തൊഴിൽ വകുപ്പിന്റെ അനുമതി വേണമെന്നും എന്നാൽ, മാനേജ്മെന്റുകൾ ഏകപക്ഷീയമായാണ് ജീവനക്കാരെ പരിച്ചുവിടുന്നതെന്നും കുറ്റപ്പെടുത്തി.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

ഹെൽപ്പ് ഡെസ്‌ക് ഫോൺ: 9605731771, 7025984492.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
[masterslider id="10"]

Related posts

Click Here to Follow Us