50 രൂപക്ക് 1 ജിബി 4ജി ഡാറ്റ ! മൂന്നു മാസത്തേക്ക് വോയ്സ് കോളുകളും 4 ജി ഡാറ്റയും സൗജന്യം; കോർപറേറ്റ് ഭീമന്റെ വിശ്വരൂപം കണ്ട് ഞെട്ടിത്തരിച്ച് ഉപഭോക്താക്കളും മറ്റ് സേവന ദാതാക്കളും!

ന്യൂഡൽഹി : സ്വപ്നം കാണാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് റിലയൻസിന്റെ ജിയോ ഫോർജി അവതരിച്ചു !ഡൽഹിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് റിലയൻസ് ചെയർമാനായ മുകേഷ് അംബാനി ജിയോ ഇൻഫോ കോം അവതരിപ്പിച്ചത്. മൂന്നു മാസത്തേക്ക് സൗജന്യ സേവനങ്ങളാണ് ഹൈലൈറ്റ്.

4 ജി ഡേറ്റ മറ്റ് സേവന ദാതാക്കൾ നൽകുന്നതിൽ നിന്നും വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഒരു ജിബി അതിവേഗ ഇന്റർനെറ്റ് 50 രൂപക്ക് ! ഒരു എംബിക്ക് 5 പൈസ ! വിദ്യാർത്ഥികൾ 25% അധിക ഡാറ്റ.ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായി ഇത് വിലയിരുത്തപ്പെടുന്നു.

ജിയോ ഉപയോക്താക്കൾക്ക് വോയ്സ്  കോൾ സൗജന്യമായിരിക്കും ഡാറ്റ യുടെ ഉപയോഗത്തിന് റോമിംഗ് നിരക്കുകൾ ഉണ്ടാവില്ല. 3000 രൂപക്ക് ലഭിക്കുന്ന ലൈഫ് ഹാന്റ് സെറ്റിൽ 4 ജി സേവനങ്ങൾ സൗജന്യമായിരിക്കും സാംസങ് അടക്കമുള്ള ചില മൊബൈൽ ഹാൻറ് സെറ്റുകൾക്കും ഈ ആനുകൂല്യം ഉണ്ട്. സെപ്റ്റംബർ അഞ്ചു മുതൽ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. 30000 സ്കൂളുകൾക്കും കോളേജുകൾക്കും  സൗജന്യമായി ഡാറ്റ സേവനം നൽകും.

സെപ്റ്റംബർ  അഞ്ചു മുതൽ ഡിസംബർ ഒന്നുവരെ ഡാറ്റ വോയ്സ് കാൾ ആപ് സേവനങ്ങൾ സൗജന്യമായിരിക്കും.

അഞ്ചു ലക്ഷം ആക്ടിവേഷൻ ഔട്ട് ലെറ്റുകളും പത്തുലക്ഷം റീചാർജ് ഔട്ട് ലെറ്റുകളും ഒരുക്കുന്നുണ്ട് ,രാജ്യത്തെമ്പാടുമുള്ള 1072 ജിയോ ഓഫീസുമായി ഇത് ബന്ധപ്പെടുത്തിയിരിക്കും.

കഴിഞ്ഞ ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സർവ്വീസിൽ ഇപ്പോൾ തന്നെ 15 ലക്ഷം ഉപഭോക്താക്കളുണ്ട് ജീവനക്കാർ കച്ചവടക്കാർ സഹയാത്രികൾ തുടങ്ങിയവർ ഒരു പരസ്യവും ഇല്ലാതെയാണ് ജിയോയുടെ ഭാഗമായത്.

സൗജന്യ കോളുകളും കുറഞ്ഞ ഡാറ്റാ നിരക്കും നൽകി വിപണി പിടിക്കാൻ റിലയൻസ് ഒരുങ്ങുമ്പോൾ എയർടെൽ ,എയർ സെൽ ,വൊഡാഫോൺ ,ഐഡിയ തുടങ്ങിയ സേവന ധാതാക്കൾ നിരക്ക് കുറക്കാൻ നിർബന്ധിതരാകും. ഉപഭോക്താക്കളുടെ ഭാവി നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us