സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്ക് കർണാടക സംസ്ഥാന ബട്ടർഫ്‌ളൈ പദവി 

ബെംഗളൂരു :സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ ഇനി കർണാടകയുടെ ഔദ്യോഗിക ശലഭ പദവിയിലേക്ക്. മഹാരാഷ്ട്രയ്ക്കു ശേഷം രണ്ടാമതായി കർണാടകം ആയിരിക്കും ഒരു ഔദ്യോഗിക ശലഭം പ്രഖ്യാപിക്കാനായി ഒരുങ്ങുന്നത്. ഈ ശലഭം പശ്ചിമ ഘട്ടത്തിലാണ് കൂടുതലായി കാണപ്പെടുന്നത്.രാജ്യത്തെ ഏറ്റവും വലിയ ശലഭം എന്ന സ്‌ഥാനവും സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്കു സ്വന്തം.ഈ ഇനത്തിൽ പെട്ട പെൺവർഗത്തിനു 190 mm നീളം വരെ കാണപ്പെടുന്നു.

കഴുത്തിന്റെ മുകളിൽ കാണപ്പെടുന്ന ചുവപ്പ് വരയും ചിറകിലെ മഞ്ഞ വരയും കർണാടക സംസ്ഥാനത്തിന്റെ ഫ്ലാഗിനെ പ്രതിനിധീകരിക്കുകയും ചെയുന്നത് കൊണ്ടാണ് ഒദ്യോഗിക ശലഭ സ്ഥാനത്തിനു സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ തിരഞ്ഞെടുക്കപ്പെടാൻ കാരണം. കൂടാതെ ഈ ശലഭങ്ങൾ കർണാടകയിൽ ധാരാളമായി കാണപ്പെടുകയും ചെയുന്നു.കേരളത്തിൽ “ഗരുഡ ശലഭം” എന്ന പേരിലാണ് ഈ ശലഭങ്ങൾ അറിയപ്പെടുന്നത്.മഹാരാഷ്ട്രയുടെ ഔദ്യോഗിക ശലഭം നീല നിറത്തിലുള്ള മോർമൺ ബട്ടർഫ്‌ളൈ ആണ്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

കഴിഞ്ഞ ദിവസം കൂടിയ കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.വനം വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് അംഗീകരിച്ചാൽ പ്രഖ്യാപനം ഉടനെ ഉണ്ടാവും.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts