ജിയോ പരസ്യത്തിന്റെ പേരിൽ മോഡിയെ വിമർശിച്ച കേജരിവാളിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് മോഡി ആരാധകർ ; എയർടെല്ലിന്റെ പ്രൊമോഷൻ ചടങ്ങിൽ കേജരിവാൾ !

ന്യൂ ഡെൽഹി : റിലയൻസ് ജിയോ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് ഇന്നത്തെ ഒരു പ്രധാന തലക്കെട്ട് ,മോഡിയെ വിമർശിക്കുന്നവരിൽ പ്രധാനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആയിരുന്നു . അദ്ദേഹത്തിന് അതേ നാണയത്തിൽ മറുപടി നൽകി ക്കൊണ്ട് മോഡി ആരാധകർ സമൂഹമാദ്ധ്യമത്തിൽ സജീവമായി. എയർടെല്ലിന്റെ ഒരു ചടങ്ങിൽ  അവരുടെ ലോഗോയുമായി നിൽക്കുന്ന കേജരിവാളിന്റെ ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

Read More

റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി ; വിവാദം കൊഴുക്കുന്നു ;സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജ്രിവാളും വിമർശനവുമായി ട്വിറ്ററിൽ.

ന്യൂഡൽഹി : ഇന്നലെയാണ് ബ്രഹ്മാണ്ഡ ഓഫറുകളുമായി റിലയൻസ് ജിയോ അവതരിച്ചത് .ഇന്നത്തെ പ്രമുഖ ദേശീയ പത്രത്തിന്റെ മുഖപേജിൽ  ജിയോയുടെ പരസ്യത്തിൽ പ്രധാന മന്ത്രിയുടെ മുഖവും ചേർത്തിട്ടുണ്ട്. ഇന്ത്യക്കും നൂറ്റി  ഇരുപതു കോടി ജനങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് തലക്കെട്ട്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ജീവിത ചര്യയാക്കി മാറ്റിയ ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കേജരിവാൾ ഇതിനെതിരെ  മുന്നോട്ട് വന്നു. മോഡി അംബാനിയുടെ പോക്കറ്റിലാണെന്ന് കേജരിവാൾ ആരോപിച്ചു.സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജരിവാളിന് ഇതൊരാശ്വാസമായി. മോഡിക്കെതിരെയുള്ള ട്രോളുകൾ  സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്.

Read More

ഓൺലൈൻ ബുക്കിംഗ് പ്രത്യേക ചാർജ് കർണാടക.എസ്.ആർ.ടി.സി ഒഴിവാക്കുന്നു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ ഓൺലൈൻ വഴി ബുക്ക് ചെയുന്ന ബസ് ടിക്കറ്റുകളിൽ നിന്നും പ്രത്യേകം ഈടാക്കുന്ന ബുക്കിംഗ് ചാർജ് ഇനി വേണ്ടെന്ന് വെക്കുന്നു.ഈ തീരുമാനം ഓൺലൈൻ ബുക്കിംഗ് കൂടുതൽ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണെന്ന് ksrtc പ്രെസ് റിലീസിൽ പറയുന്നു.ഇതുവഴി കൂടുതൽ യാത്രക്കാർ ഓൺലൈൻ സേവനത്തിന്റെ ഭാഗം ആവുമെന്ന് കരുതുന്നു. 2 .5 ശതമാനം വരെ ആയിരുന്നു ഇതിനു മുൻപ് യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.റിസർവേഷൻ സംബന്ധമായ അന്വേഷണത്തിന് ksrtc കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. വ്യാഴാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.

Read More

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബൂണലിന്റെ പച്ചക്കൊടി ; അദാനി സന്തോഷത്തിൽ.

ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബുണലിന്റെ അനുമതി, ഉപാധികളോടെ യാണ് അനുമതി.ആറുമാസത്തിലൊരിക്കൽ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം. പരിസ്ഥിതി സംരക്ഷണത്തിന് ഏഴംഗ സമിതി. പരിസ്ഥിതിയെ നശിപ്പിക്കും എന്ന വാദം തള്ളി. വിധി സ്വാഗതാർഹമെന്ന് മുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

Read More

യു.എസ് ഓപ്പൺ;ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് വിജയം കരസ്ഥമാക്കി

ന്യൂയോർക്ക് : യു.എസ് ഡബിൾ‍സിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് ജയം കുറിച്ചു .വനിതാ ഡബിൾ‍സിൽ സാനിയ സഖ്യവും,പുരുഷ ഡബിൾ‍സിൽ ബൊപ്പണ്ണ സഖ്യവും,മിക്സഡ് ഡബിൾ‍സ്‌ പേസ് -ഹിംഗിസ് ജോഡിയും ആദ്യ ജയം നേടി. സാനിയ തന്റെ പുതിയ പങ്കാളിയായ ബാർബറ സ്‌ട്രൈകോവയ്ക്കൊപ്പം ആദ്യ റൗണ്ടിൽ അമേരിക്കൻ സഖ്യത്തെ ജോഡാ മി പാർട്ട് -എന ഷിബാഹാറയെ തോൽപ്പിച്ചു,സ്കോർ (6 -3,6-2 ). ബൊപ്പണ്ണ-നീൽസ് സഖ്യം അമേരിക്കയുടെ ജോൺ മകനാലി-ജെഫ്രി ജോൺ സഖ്യത്തെ( 6 -4 ,6 -4 ) എന്ന സ്‌കോറിൽ തളച്ചു. മിക്സഡ് ഡബിൾ‍സിൽ പേസ് സഖ്യം അമേരിക്കയുടെ സാച്ചിയാ വിക്കറി-ഫ്രാൻസിസ് തിയാഫോ സഖ്യത്തെ കിഴ്പെടുത്തി,സ്കോർ (6 -3,6-2 ).…

Read More

മോഡിക്ക് താക്കീതായി ദേശീയ തൊഴിലാളി സമരം വിജയത്തിലേക്ക്.

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ– തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വന്‍ തൊഴിലാളി മുന്നേറ്റമായി. റെയില്‍വേ ഒഴികെ രാജ്യത്തെ സമസ്ത തൊഴില്‍മേഖലകളും വ്യാഴാഴ്ച അര്‍ധരാത്രിയോടെ പണിമുടക്കിലേക്ക് നീങ്ങി. 1991ല്‍ നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടശേഷം അഖിലേന്ത്യാതലത്തില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന 17മത്  പണിമുടക്കാണിത്. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രണ്ടാമത്തേതും. മോട്ടോര്‍ തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാകും. ട്രേഡ് യൂണിയനുകള്‍ മാസങ്ങള്‍ക്കുമുമ്പേ പണിമുടക്കിന് ഒരുക്കംതുടങ്ങിയിരുന്നു. സംയുക്ത പ്രചാരണത്തിന് പുറമെ എല്ലാ ട്രേഡ്…

Read More

തിരിച്ചു “വന്നു കണ്ടു കീഴടക്കി” ;തിരിച്ചു വരവില്‍ ഗോളടിച്ചു മെസ്സി.

ബ്യൂണസ്അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ലയണല്‍ മെസ്സി. ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ മെസ്സിയുടെ ഗോളിന്റെ മികവില്‍ അര്‍ജന്‍റീന ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ദക്ഷിണ അമേരിക്കയന്‍ യോഗ്യതാ ഗ്രൂപ്പില്‍ 14 പോയന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 13 പോയന്റുള്ള ഉറുഗ്വേ രണ്ടാം സ്ഥാനത്താണ്. ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിച്ചുകൊണ്ടാണ് മെസി ഇത്തവണയും അര്‍ജന്റീനാ കുപ്പായത്തില്‍ ഇറങ്ങിയത്. 43ാം മിനിട്ടിലായിരുന്നു കാത്തിരിപ്പിന് വിരമാമിട്ട് അര്‍ജന്റീനയ്ക്കായി മെസിയുടെ ഗോള്‍ പിറന്നത്. ആദ്യപകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പൗളോ ഡൈബാല…

Read More

നാടിനു പ്രത്യേകിച്ച് ഉപകാരവും ഒന്നും ഇല്ലാത്ത ഭരണപരിഷ്കാര കമ്മീഷനും 17 സ്റ്റാഫുകളും ഓഫീസും തയ്യാര്‍;ഇനി പരിഷ്കാരം തുടങ്ങാം.

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന് ഓഫീസും സ്റ്റാഫുമായി. സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. 17 പേർ സ്റ്റാഫ് അംഗങ്ങളായി ഉണ്ടാകുമെങ്കിലും പതിനാല് പേരെ വി.എസിന്റെ പ്രവർത്തനത്തിന് മാത്രമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് കഴിഞ്ഞമാസം മൂന്നിന് വി.എസ് അച്യുതാനന്ദനെ  ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ ഉത്തരവിറങ്ങാത്തതാനിാൽ ഭരണപരിഷ്കാര കമ്മീഷന്റെ പ്രവർത്തനം തുടങ്ങിയില്ല. സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിട്ട ദിവസമാണ് വി.എസിന് ഓഫീസും സ്റ്റാഫും അംഗീകരിച്ച് ഉത്തരവിറങ്ങുന്നത്. അഡീഷണൽ സെക്രട്ടറി അടക്കം പതിനേഴ് പേരാണ്…

Read More

കേരള.ആർ.ടി.സി.യും കർണാടക.ആർ.ടി.സി.യും ബി.എം.ടി.സി.യും ഇല്ല ; സ്കൂളുകൾക്കെല്ലാം അവധി ; നമ്മ മെട്രോ മുടങ്ങില്ല ; ഇന്ധന പമ്പുകൾ സിനിമാ തീയേറ്ററുകൾ തുറക്കും ; ഓട്ടോ-ടാക്സികൾ കുറയും ; ബെംഗളൂരുവിലെ സമരത്തിന്റെ നേർ ചിത്രം.

ബെംഗളൂരു: കേരള ആർടി സി യുടെ സംസ്ഥാനാന്തര ബസുകൾ ഇന്നലെ വൈകീട്ടോടെ തന്നെ നിർത്തിവച്ചു. 3. 45 ന് ഉള്ള കോട്ടയം ഡീലക്സ് ബസാണ് അവസാനം സർവീസ് നടത്തിയത്.ഇന്ന് വൈകുനേരം അഞ്ചിന് ശേഷം സർവീസുകൾ പുനസ്ഥാപിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. പകൽ സർവ്വീസുകൾ നാളെയോടെയേ സാധാരണ നിലയിലാകൂ. റദ്ദാക്കിയ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും. കർണാടക ആർ ടി സി യുടെ കേരളത്തിലേക്കുള്ള രാത്രി സർവ്വീസുകളൊന്നും പുറപ്പെട്ടില്ല. ഇന്ന് രാവിലെത്തെ സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. വൈകുന്നേരം…

Read More

അഖിലേന്ത്യാ തൊഴിലാളി പണിമുടക്ക് പൂർണം;നഗരത്തിൽ കെ എസ് ആർ ടി സി ,ബി എം ടി സി ബസുകൾ സർവ്വീസ് നടത്തുന്നില്ല.ജനം പെരുവഴിയിൽ

ബെംഗളൂരു: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ സമരത്തിൽ അണിചേർന്നതോടെ നഗരത്തിൽ സമരം  പൂർണം.ബസുകൾ ,ബാങ്കിംഗ് സ്ഥാപനങ്ങൾ, ഓട്ടോ ടാക്സി ഇൻഷൂറൻസ് മേഖല എന്നിവർ സമരത്തിൽ  പങ്കെടുക്കുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവ ന ക്കാർ പങ്കെടുക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളെ ബാധിക്കില്ല. റയിൽവേ സർവ്വീസുകൾ മുടക്കമില്ലാതെ നടക്കുമെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അറിയിച്ചു. മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

Read More
Click Here to Follow Us