ബെംഗളൂരു: വാടക വീടിന് നെഗറ്റീവ് റിവ്യൂ ഇട്ട യുവതിയുടെ നേർക്ക് വീട്ടുടമയുടെ സൈബർ ആക്രമണം.
32കാരനായ വീട്ടുടമയെ പ്രകോപിപ്പിച്ചത് യുവതി ഗൂഗിളില്‍ പി ജി സംവിധാനത്തേക്കുറിച്ച് മോശം റിവ്യു നല്‍കിയതാണ്.
തുടർന്ന് ഇയാള്‍ ലൈംഗികത്തൊഴിലാളിയെന്ന രീതിയില്‍ 24 കാരിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.
പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
സംഭവം യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത് അസമയത്ത് തനിക്ക് പരിചയമില്ലാത്ത ഒട്ടനവധി പേർ ഫോണ്‍ വിളിക്കാൻ തുടങ്ങിയതോടെയാണ്.
തുടർന്നാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്.
പ്രതി ആനന്ദ് ശർമയെ പിടികൂടുന്നത് ശേഷാദ്രി പുരയില്‍ നിന്നാണ്. ഇയാള്‍ പിടിയിലായത് ഇന്നലെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]