മനുഷ്യക്കടത്ത് കേസ്:എൻഐഎ 6 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ബെംഗളൂരു: ഇന്ത്യശ്രീലങ്കൻ സമുദ്ര അതിർത്തിയിലുടനീളമുള്ള സംഘടിത അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ട ആറ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിനും താമസിച്ചതിനും 38 ശ്രീലങ്കൻ പൗരന്മാരെ മംഗളൂരുവിലെ  പ്രാദേശിക പോലീസ് ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. കാനഡയിലേക്ക്ക്‌ കുടിയേറാം എന്ന പേരിൽ അവരെ കബളിപ്പിക്കുകയും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

തമിഴ്നാട് സ്വദേശികളായ ദിനകരൻ എന്ന അയ്യ, കാശി വിശ്വനാഥൻ, റസൂൽ, സത്തം ഉഷെൻ എന്ന സദ്ദാംഹുസൈൻ, അബ്ദുൽ മുഹീതു, സോക്രട്ടീസ് എന്നിവരാണ് പ്രതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 343, 344 , 370 (3) 120 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന്എൻഐഎ പറഞ്ഞു. ജൂൺ 10 ന് ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരവും, 1946 ലെ ഫോറിനേഴ്സ് ആക്ട്സെക്ഷൻ 14 പ്രകാരവും, 1967 ലെ പാസ്പോർട്ട് ആക്ട് സെക്ഷൻ 12 (1 ) പ്രകാരവും മംഗളൂരു സൗത്ത്പോലീസ് സ്റ്റേഷനിൽ മംഗലാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts