കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

പ്രശസ്ത കന്നഡ സാഹിത്യകാരൻ രം​ഗറെഡ്ഡി കോടിരാംപുര അന്തരിച്ചു‌‌

ബെം​ഗളുരു; അധ്യാപകനും, നാടോടി വിഞ്ജാന പണ്ഡിതനും പ്രശസ്ത കന്നഡ സാഹിത്യകാരനുമായ രം​ഗറെഡ്ഡി കോടിരാംപുര അന്തരിച്ചു. ‌ ബെം​ഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. കർണ്ണാടകയിലെ തൂമകുരുവിൽ ജനിച്ച രം​ഗറെഡ്ഡി കോടിരാംപുര ​ഗൗരിബിദനൂർ നാഷ്ണൽ കോളേജിൽ കന്നഡ പ്രഫസറായിരുന്നു. കൂടാതെ ഒട്ടേറെ പുസ്തകങ്ങളാണ് കന്നഡ നാടോടി വിഞ്ജാനത്തിൽ ഇദ്ദേഹം രചിച്ചത്. സാലു ഹൊങ്കയ തമ്പു, ബംഡായ ജനപഥ, നന്നൂര ഹാഡൂ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകങ്ങളാണ്. 2015 ൽ ചിക്കബല്ലാപുരയിൽ നടന്ന 5ആമത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷൻ കൂടിയായിരുന്നു രം​ഗറെഡ്ഡി കോടിരാംപുര. യക്ഷ​ഗാന അക്കാമദമി, ജനപഥ അക്കാദമി…

Read More

മഅദനിയുടെ അമ്മ നിര്യാതയായി

ശാസ്താംകോട്ട; പിഡിപി ചെയർമാൻ മഅദ്നിയുടെ മാതാവും , വേങ്ങ തോട്ടുവാൽ റിട്ട; അധ്യാപകൻ അബ്ദുൾ സമദിന്റെ ഭാര്യയുമായ അസുമാബീവിയാണ് (70) നിര്യാതയായത്. കബറടക്കം നടത്തി.

Read More
Click Here to Follow Us