കൃഷി മന്ത്രിക്കെതിരായ കേസ് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരേ ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് ലഭിച്ച കത്ത് വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഇതിനുപിന്നിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

മന്ത്രിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ഗവർണർക്ക് ഏഴ് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ കത്താണ് ലഭിച്ചത്.

സ്ഥലംമാറ്റത്തിന് ആറു മുതൽ എട്ടു ലക്ഷം രൂപവരെ നൽകാൻ മന്ത്രി കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർവഴി സമ്മർദം ചെലുത്തുന്നെന്നാണ് കത്തിലെ ആരോപണം.

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

വേണ്ട നടപടികളെടുക്കാൻ ‍ ആവശ്യപ്പെട്ട് ഗവർണർ കത്ത് ചീഫ് സെക്രട്ടറി വന്ദിതാ ശർമയ്ക്ക് കൈമാറിയിരുന്നു.

ഇങ്ങനെ ആരും കത്തെഴുതിയിട്ടില്ലെന്ന് മണ്ഡ്യ ജോയന്റ് കൃഷി ഡയറക്ടർ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഇക്കാര്യം പരിശോധിക്കും. ആവശ്യമെങ്കിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കത്ത് വ്യാജമാണെന്ന് മന്ത്രി ചെലുവരായ സ്വാമി നേരത്തേ വ്യക്തമാക്കിയിരുന്നു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇതേപ്പറ്റി അന്വേഷണം നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts