ആൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ഒരു സംഘം അക്രമം നടത്തി 

ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂരിൽ സർക്കാർ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഒരു സംഘം യുവാക്കളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിച്ചു.

ക്രിക്കറ്റ് ബാറ്റുകളും വിക്കറ്റുകളും ഫർണിച്ചറുകളും കയ്യിൽ കരുതിയ അക്രമികൾ അക്രമികൾ റൗഡികളെപ്പോലെയാണ് പെരുമാറിയത്.

ഹോസ്റ്റൽ വിദ്യാർത്ഥികളെ അക്രമ സംഘം വിവേചനരഹിതമായി ആക്രമിച്ചു.

വിദ്യാർത്ഥികൾ താഴെ വീണിട്ടും അവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.  

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

സംഭവത്തിന് മുമ്പ് കോളേജ് വിദ്യാർത്ഥികളുമായി ഇവർ വഴക്കിട്ടിരുന്നു.

ആളൂർ ബസ് സ്റ്റാൻഡിന് സമീപം സംഘർഷമുണ്ടാക്കിയ സംഘം ഹോസ്റ്റലിൽ എത്തി അവിടെയും വാക്കേറ്റമുണ്ടാവുകയായിരുന്നു.

പിന്നീട് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ബാറ്റും വിക്കറ്റും ഉപയോഗിച്ച് മർദിച്ചു.

ഇതിന് പുറമെ ഡോർമിറ്ററിയിലെ ഫർണിച്ചറുകളും അക്രമികൾ തകർത്തിട്ടുണ്ട്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികൾ ഇപ്പോൾ ടൗൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts