ഗർഭിണിയെ തലയ്ക്കടിച്ചു കൊന്നു;കാമുകനുൾപ്പെടെ അറസ്റ്റിൽ 

മീറത്ത്: ഗർഭിണിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനടക്കം നാലു പേർ അറസ്റ്റിൽ.

ഉത്തർപ്രദേശിലെ മീറത്ത് ജില്ലയിലാണ് സംഭവം.

കല്ലുകൊണ്ട് തലക്കിടിച്ചാണ് യുവതിയെ താനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പിടിയിലായ കാമുകനായ ആദേഷ് എന്ന യുവാവ് പോലീസിനോട് സമ്മതിച്ചു.

വിനോദ് എന്നയാളുമായി 2015ൽ യുവതി വിവാഹിതയായിരുന്നു.

  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര

ഒരു വർഷത്തിനുശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് യുവതി ആദേശുമായി ബന്ധം തുടങ്ങുന്നത്.

ഇതിനിടെ യുവതി ഗർഭിണിയാകുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതനായാണ് സുഹൃത്തുക്കളുമൊത്ത് ആദേശ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ജൂലൈ രണ്ടിനാണ് യുവതിയെ സംഘം കൊലപ്പെടുത്തിയത്.

പിന്നീട് വയലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts