വിഷം കഴിക്കുന്ന സെൽഫി വീട്ടുകാർക്ക് അയച്ചു, പോലീസ് എത്തി രക്ഷിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമനാഥപുരത്തെ സുനിൽ കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് മംഗളൂരു ധർമ്മസ്ഥല പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ.

ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലത്തെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം കഴിക്കുകയായിരുന്നു. 

വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയിൽ അരിച്ചുപെറുക്കിയ പോലീസ് സംഘം മഹാത്മാഗാന്ധി സർക്കിളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. 

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഉടൻ പോലീസ് വാഹനത്തിൽ ഉജ്‌റെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിൽ പാദരക്ഷ കട നടത്തുന്ന സുനിലിന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള ഒരു മകനുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts