ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗം,  നിയമങ്ങൾ മാറുന്നു നാളെ മുതൽ 

മുംബൈ : ക്രഡിറ്റ്, ഡബിറ്റ് കാർഡുകളുടെ ഉപയോഗം കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും.

ഈ കൊമേഴ്‌സ് വെബ്സൈറ്റുകളിൽ ക്രഡിറ്റ് വിവരങ്ങൾ ടോക്കണൈസ് ഉപയോഗിച്ച് ഉപയോഗിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങളാണ് ആർബിഐ നൽകിയത്. നാളെ മുതൽ യഥാർത്ഥ ക്രഡിറ്റ്/ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഈ കൊമേഴ്സ് സൈറ്റുകളിൽ ഉപയോഗിക്കേണ്ടത്.

ഓൺലൈൻ, പോയിന്റ്-ഓഫ്-സെയിൽ, ഇൻ-ആപ്പ് ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഡാറ്റയ്ക്കും ഈ വർഷം സെപ്റ്റംബർ 30-നകം ടോക്കണുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ, ജൂലൈ മുതൽ മൂന്ന് മാസത്തേക്ക് സമയപരിധി നീട്ടിയിരുന്നു.

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

ഈ കൊമേഴസ് പോർട്ടലുകളിൽ ഇടപാട് നടത്തുമ്പോൾ യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതുവഴി കാർഡ് ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . കാർഡിന്റെ നമ്പർ, പേര്, എക്സ്പൈറി തീയതി തുടങ്ങിയ വിവരങ്ങൾ ഒരു ടോക്കണായി സേവ് ചെയ്യുകയാണ് ഇതിൽ ചെയ്യുന്നത്. ഓരോ വെബ്സൈറ്റിലും വ്യത്യസ്ത ടോക്കൺ നമ്പറായിരിക്കും ലഭിക്കുക.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

കാർഡ് ടോക്കണൈസ് ചെയ്യേണ്ട രീതി ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നു.

അടുത്ത മാസം മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കാനായി ഒടിപി ലഭിക്കുന്ന ഉപയോക്താക്കൾ 30 ദിവസത്തിനകം (കാർഡ് ലഭിച്ച്) ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts