സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവില്‍ കോഡ് പ്രധാനം; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

ഡൽഹി: സ്ത്രീശാക്തീകരണത്തിനും ലിംഗ സമത്വത്തിനും യൂണിഫോം സിവില്‍ കോഡ് പ്രധാനമാണ്. എന്നാല്‍ പല പാര്‍ട്ടികളും യൂണിഫോം സിവില്‍ കോഡില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. അതിനര്‍ത്ഥം സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും അവര്‍ക്ക് ആവശ്യമില്ല എന്നല്ലേ എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

യൂണിഫോം സിവില്‍ കോഡ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ലെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡ് പിന്തുടരുന്ന ആദ്യ സംസ്ഥാനമാണ് ഗോവ. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

അതേസമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയും , ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല ബില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ സാവന്ത് കഴിഞ്ഞ 60 വര്‍ഷമായി യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയതില്‍ പിന്നെ ഗോവയില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts