വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട് കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു : നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ.

ബെംഗളൂരു സ്വദേശി കുമാർ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകീട്ട് രാജരാജേശ്വരിനഗർ സ്വദേശിനി ഗൗരമ്മയുടെ വീട്ടിലാണ് കുമാർ സുഹൃത്തിന്റെ സഹായത്തോടെ അതിക്രമിച്ചുകയറിയത്.

കൊച്ചുമക്കളെ ട്യൂഷന് കൊണ്ടുവിട്ട ശേഷം വൈകീട്ട് നാലരയോടെ ഗൗരമ്മ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കുമാറും സുഹൃത്തും വീട്ടിൽ പ്രവേശിച്ചത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

തുടർന്ന് ഗൗരമ്മയെ കെട്ടിയിട്ട് മുഖംമൂടിയ ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു.

120 ഗ്രാം സ്വർണം, 100 ഗ്രാം വെള്ളി, 50,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്.

രാജരാജേശ്വരിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts