പഞ്ച ലോഹ വിഗ്രഹം മോഷണം പോയി;പ്രതി ‘മിന്നൽ മുരളി’

മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് മിന്നൽ മുരളി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്. ഇന്ന് രാവിലെയാണ് മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിൽ മോഷണം നടന്നത് വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിയ പരികർമിയാണ് ക്ഷേത്രത്തിൻറെ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന ശ്രീകോവിലിലെ പഞ്ച ലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും…

Read More

ബസ് ഷെൽറ്റർ മോഷണം പോയതല്ല; പൊളിച്ചു നീക്കിയതാണെന്ന് പോലീസ്

ബെംഗളുരു: സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് ഷെൽറ്റർ അപ്രത്യക്ഷമായത് ഏറെ ചർച്ചയായിരുന്നു. ബസ് ഷെൽറ്റർ മോഷണം പോയി എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ മോഷണം പോയതല്ല ബിബിഎംപി പൊളിച്ചു നീക്കിയതാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പോലീസ്. ബസ് ഷെൽറ്റർ നിർമ്മിച്ച ശേഷം ഒരാഴ്ച ശേഷം പരിശോധിക്കാൻ എത്തിയ കമ്പനി അധികൃതർ ഇത് കാണാനില്ലെന്ന് ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷിണത്തിൽ ആണ് ഷെൽറ്റർ ബിബിഎംപി…

Read More

10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.…

Read More

മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ചില്ല് തകർത്ത് പണവും ഐപോഡും മോഷ്ടിച്ചു

ബെംഗളൂരു : ഹോട്ടലിനുമുന്നിൽ ഭക്ഷണംകഴിക്കാൻ നിർത്തിയ മലയാളി കുടുംബത്തിന്റെ കാറിന്റെ ചില്ലുതകർത്ത് പണവും ഐപോടും കവർന്നു. മദനായകനഹള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അബിഗരെ ചിക്കബാനവാരയിലെ താമസക്കാരനും പയ്യന്നൂർ എടാട്ട് സ്വദേശിയുമായ വിജേഷ് ബാലകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാറിലാണ് കവർച്ച നടന്നത്. വിജേഷിന്റെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച മദനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഓണാവധികഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചുവരുകയായിരുന്നു വിജേഷും കുടുംബവും. ഉച്ചയ്ക്ക് രണ്ടരയോടെ മദനായകനഹള്ളിക്ക് സമീപത്തെ ഹോട്ടലിന് മുന്നിൽ കാർനിർത്തി കുടുംബം ഭക്ഷണം കഴിക്കാൻ കയറി. 45 മിനിറ്റിനുശേഷം ഭക്ഷണം കഴിച്ച്…

Read More

യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച വിമാനക്കമ്പനി ജീവനക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. ചിക്കബെല്ലാപുര സ്വദേശിയായ വേണുഗോപാലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ വിമാനക്കമ്പനിയുടെ വീൽച്ചെയർ അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു ഇയാൾ. ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ വീൽച്ചെയർ ആവശ്യപ്പെട്ടിരുന്നു. വീൽച്ചെയറുമായി എത്തിയത് വേണുഗോപാലാണ്. തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇയാൾ വാങ്ങുകയും ഇതിലുണ്ടായിരുന്ന 1500 രൂപ മോഷ്ടിക്കുകയും ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഇവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

Read More

സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കാറും രേഖകളും കവർന്നു 

ബെംഗളൂരു: മംഗളൂരുവിലെ ഉപയോഗിച്ച കാറുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമ സൂറത്ത്കൽ പോലീസിൽ പരാതി നൽകി. ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച…

Read More

തക്കാളി മോഷണം പതിവാകുന്നു ; മംഗളൂരുവിൽ 2000 കിലോ തക്കാളി മോഷണം പോയി 

ബെംഗളൂരു: തക്കാളി വിലയിൽ കർഷകർ സന്തോഷിക്കുന്നതിനൊപ്പം തന്നെ മോഷണവും പതിവാകുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 2000 കിലോ തക്കാളിയുമായി സഞ്ചരിച്ച വാഹനം തട്ടിക്കൊണ്ടുപോവുകയും, വിപണിയിൽ എത്തിക്കാൻ പെട്ടിയിൽ അടുക്കിവെച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോവുകയും ചെയ്തു. ഹാസൻ ഗോണി സോമനഹള്ളി എന്ന സ്ഥലത്ത് സോമശേഖരയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന തക്കാളി രാത്രിയാണ് മോഷണം പോയത്. ചിക്കമംഗളൂരു മാർക്കറ്റിൽ എത്തിക്കുന്നതിന് 90 പെട്ടികളിലാക്കി അടുക്കി വെച്ചതായിരുന്നു ഏറ്റവും ഗുണനിലവാരമുള്ള തക്കാളിയും മോഷണം പോയി. നേരം പുലർന്നപ്പോഴേക്കും എല്ലാം വാഹനത്തിൽ…

Read More

നഗരത്തിൽ ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പതിവാകുന്നു 

ബെംഗളൂരു: ജില്ലയിൽ ഉയർന്ന നിലവാരമുള്ള ഐഎസ്‌ഐ ഹെൽമറ്റുകൾ മോഷണം പോകുന്നു. ഇരുചക്രവാഹന യാത്രികരിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഐഎസ്ഐ ഹെൽമറ്റുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവരികയാണ്. ഇതുമൂലം മറ്റൊരു ഹെൽമറ്റ് വാങ്ങി ബൈക്ക് യാത്രികരുടെ പോക്കറ്റിൽ ആയിരക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ചിക്കമംഗളൂരു നഗരത്തിലെ ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി സർക്കാർ നിരവധി കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നിയമം പാലിക്കാൻ ബൈക്ക് യാത്രക്കാർ ഗുണനിലവാരമുള്ള ഹെൽമറ്റ് വാങ്ങുന്നു. എന്നാൽ മോഷണക്കേസുകൾ ദിനംപ്രതി വർധിക്കുന്നതിലുള്ള അതൃപ്തിയും ബൈക്ക് യാത്രികർ അറിയിച്ചു.

Read More

30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി

ഹൈദരാബാദ്: മോഷണം പിടിക്കപ്പെടുമെന്ന് ഭയന്ന് 30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി. ഹൈദരാബാദിലെ സ്വകാര്യ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലാണ് സംഭവം. മോതിരം കാണാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോതിരം ടോയ്‍ലറ്റ് ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞതായി യുവതി ​വെളിപ്പെടുത്തി. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‍ലറ്റ് പൈപ് ലൈനിൽനിന്ന് മോതിരം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു…

Read More

മോഷണ ശ്രമത്തിനിടെ കൊലപാതകം ; വിജയപുര സ്വദേശി ദാരുണമായി കൊല്ലപ്പെട്ടു 

death murder

ബെംഗളൂരു: വിജയപുര ജില്ലയിലെ സിന്ധഗിയിൽ സ്‌കൂട്ടർ യാത്രികയായ യുവതിയുടെ കഴുത്ത് മുറിച്ച് തലയിൽ വടികൊണ്ട് അടിച്ച ശേഷം അക്രമികൾ സ്‌കൂട്ടി മോഷ്ടിച്ചു. സിന്ദഗി ടൗണിന്റെ പ്രാന്തപ്രദേശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പൊതുജനങ്ങളുടെ തിരക്ക് കുറഞ്ഞ സമയത്ത് വഴിയരികിൽ പതിയിരുന്ന അക്രമികൾ യുവതിയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിജയപുര ജില്ലയിലെ സിന്ദഗി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊബോട്ടോ ഷോറൂമിന് സമീപമാണ് സംഭവം. ഗംഗുബായി യാങ്കഞ്ചി (28) ആണ് കൊല്ലപ്പെട്ട യുവതി.

Read More
Click Here to Follow Us