യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രക്കാരന്റെ ബാഗിൽനിന്ന് 1500 രൂപ മോഷ്ടിച്ച വിമാനക്കമ്പനി ജീവനക്കാരൻ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.

ചിക്കബെല്ലാപുര സ്വദേശിയായ വേണുഗോപാലിനെയാണ് വിമാനത്താവളം പോലീസ് അറസ്റ്റുചെയ്തത്.

സ്വകാര്യ വിമാനക്കമ്പനിയുടെ വീൽച്ചെയർ അസിസ്റ്റന്റായി ജോലിചെയ്തുവരുകയായിരുന്നു ഇയാൾ.

ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ വീൽച്ചെയർ ആവശ്യപ്പെട്ടിരുന്നു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

വീൽച്ചെയറുമായി എത്തിയത് വേണുഗോപാലാണ്. തുടർന്ന് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് ഇയാൾ വാങ്ങുകയും ഇതിലുണ്ടായിരുന്ന 1500 രൂപ മോഷ്ടിക്കുകയും ചെയ്തു.

സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഇത് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ഇവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts